പ്രണയനായകൻ ലെഫ്റ്റനന്റ് റാം ആയി ദുൽഖർ സൽമാൻ; സീതാ രാമം ഒരുങ്ങുമ്പോൾ…

May 25, 2022

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്ന വരവേൽപ്പ് താരത്തോടുള്ള ആരാധകരുടെ സ്നേഹമാണ് പറയുന്നത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നത്. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീതാ രാമം ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ദുൽഖർ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.

ആഗസ്റ്റ് അഞ്ച് മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത് മൃണാള്‍ താക്കറാണ്. ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ ചിത്രത്തിൽ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കാശ്മീരില്‍ വെച്ചാണ് സീതാ രാമത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. അതേസമയം തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. മികച്ച സ്വീകാര്യതാണ് ചിത്രത്തിന് ലഭിച്ചതും.

Read also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

സല്യൂട്ട് ആണ് ദുൽഖർ നായകനായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ എത്തിയത്. റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിച്ച ചിത്രമാണ് സല്യൂട്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹേ സിനാമിക എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രിന്ദ മാസ്റ്ററാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിനും മികച്ച സ്വീകാര്യതാണ് ലഭിച്ചത്.

Story highlights: Dulquer Salman Seetha Ramam