രണ്ടു പതിറ്റാണ്ടുകളായി മൃതദേഹങ്ങൾക്കൊപ്പം; വിനുവിന്റെ ജീവിതം സിനിമയാകുന്നു- പ്രചോദനമായത് ഫ്ളവേഴ്സ് ഒരുകോടി വേദി
മൃതദേഹങ്ങളാണ് എന്റെ കൂട്ടുകാർ എന്ന് പറഞ്ഞ വിനു എന്ന ചെറുപ്പക്കാരനെ നമ്മിൽ പലരും മറന്നുകാണില്ല. അത്രമേൽ ചുട്ടുപൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നുപോയതാണ് വിനുവിന്റെ ജീവിതം. ഫ്ളവേഴ്സ് ഒരുകോടി വേദിയിലൂടെയാണ് വിനുവിനെക്കുറിച്ചും വിനുവിന്റെ വേദന നിറഞ്ഞ ജീവിതസാഹചര്യങ്ങളെക്കുറിച്ചും കേരളക്കര കേട്ടറിഞ്ഞത്.
അഴുകിയ മൃതദേഹങ്ങൾ ഉൾപ്പെടെ ആരും തൊടാൻ പോലും മടിക്കുന്ന മൃതദേഹങ്ങളെ സ്വന്തം കൈയിൽ എടുത്ത് അവയെ ശ്മശാനത്തിൽ എത്തിക്കുന്നതുൾപ്പെടെയുള്ള ജോലികളാണ് വർഷങ്ങളായി വിനു ചെയ്തുകൊണ്ടിരുന്നത്. എന്നാൽ വിനുവിന്റെ ഈ ജോലി കാരണം ഭാര്യ വിനുവിനെ ഉപേക്ഷിച്ചുപോയി. സ്വന്തം കുടുംബം പോലും വിനുവിനെ അകറ്റി. അഴുകിയ മൃതദേഹങ്ങൾ എടുക്കുന്നയാൾ എന്ന പേരിൽ ഒരാൾ പോലും വിനുവിനോട് മിണ്ടാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ എത്തിയിരുന്നില്ല. വിനുവിനോട് ആകെ സംസാരിച്ചിരുന്നത് വിനുവിനെ ഈ ജോലികൾ ഏൽപ്പിക്കുന്ന പോലീസുകാർ മാത്രമായിരുന്നു. പലപ്പോഴും ഈ ജോലികൾ ചെയ്തിട്ട് പ്രതിഫലം പോലും കിട്ടാത്ത അവസ്ഥകളും വിനുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു സമൂഹം മുഴുവൻ അകറ്റിയ വിനുവിനെ ചേർത്തുനിർത്തിയതാണ് ഫ്ളവേഴ്സ് ഒരു കോടി വേദി.
Read also: ഉലകനായകനേ… ഫ്ളവേഴ്സ് മെഗാ ഷോയിൽ പങ്കെടുക്കാനെത്തിയ കമൽഹാസനെ എതിരേറ്റ് ഒരുകൂട്ടം കലാകാരന്മാർ
ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ അവതാരകനാകുന്ന ഫ്ളവേഴ്സ് ഒരുകോടിയിലൂടെയാണ് വിനുവിനെ കേരളം അറിഞ്ഞത്. ആ വേദിയിൽ വെച്ച് അദ്ദേഹം പറഞ്ഞ ആഗ്രഹം ആരുമില്ലാതെ മരിക്കുന്ന ആളുകളുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും ശവസംസ്കാരം ചെയ്യുന്നതിനുമായി തനിക്കൊരു ആംബുലൻസ് വേണം എന്നായിരുന്നു. എന്നാൽ ഈ വേദിയിൽ നിന്നും ഇറങ്ങിയ വിനുവിനെ കാത്തിരുന്നത് ഒരുപാട് സൗകര്യങ്ങളായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതുപോലെ ഒന്നിലധികം ആംബുലസുകൾ അദ്ദേഹത്തിന് ലഭിച്ചു. ഒപ്പം വിനുവിന് ജീവിതസഖിയായി ഒരാളെയും ലഭിച്ചു.
ഇപ്പോഴിതാ വിനുവിന്റെ ഈ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ചലച്ചിത്രതാരം മണികണ്ഠനാണ് വിനുവായി സിനിമയിൽ അഭിനയിക്കുന്നത്.
Story highlights; Flowers OruKodi fame Vinu life next to be a film