ഉലകനായകനേ… ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാനെത്തിയ കമൽഹാസനെ എതിരേറ്റ് ഒരുകൂട്ടം കലാകാരന്മാർ

May 27, 2022

ഉലകനായകൻ കമൽഹാസനോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ്… ആ സ്നേഹം തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോടും മലയാളികൾക്ക് ഉള്ളത്. ഇപ്പോഴിതാ സിനിമ വിശേഷങ്ങൾക്കൊപ്പം ആരാധകരോടുള്ള സ്നേഹം കൊണ്ടും ഏറെ ജനപ്രിയനായി മാറിയ താരം ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്.

വേറിട്ട പരുപാടികളുമായി വന്ന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഫ്ളവേഴ്സ് ചാനലിലൂടെ ഒരിക്കൽ കൂടി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ് ഉലകനായകൻ. കമൽഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് താരം ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ എത്തിയത്. കൊച്ചിയിൽ നിന്നും പ്രത്യേകമായി ഒരുക്കിയ ഹെലികോപറ്റർ- എയർബസ് എച്ച് 145 ലാണ് കമൽഹാസൻ മണീട് എത്തിയത്. താരത്തിനൊപ്പം ചലച്ചിത്രതാരം നരേനും വേദിയിൽ എത്തിയിരുന്നു.

ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ മുന്നിൽ നൃത്തച്ചുവടുകളുമായി ഒരു കൂട്ടം യുവാക്കളും എത്തി. ‘ഉലകനായകനേ’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തത്തിന്റെ അകമ്പടിയോടെയും കേരളീയ കലകളുടെ ദൃശ്യവിസ്മയ ചാരുതയിലുമായിരുന്നു താരത്തിന് ഫ്ളവേഴ്സ് ഫാമിലി വരവേൽപ് നൽകിയത്. ട്വന്റി ഫോർ ന്യൂസ് ചാനലിലൂടെയുമാണ് താരത്തിന് നൽകിയ സ്വീകരണം പ്രേക്ഷകർ കണ്ടത്.

Read also: ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാൻ ഉലകനായൻ കമൽഹാസൻ; ഹെലിപാഡിൽ മണീട് സ്റ്റുഡിയോയിൽ എത്തി

അതേസമയം ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ അടക്കമുള്ളവരാണ് കമൽഹാസനെ വേദിയിലേക്ക് സ്വീകരിച്ചുകൊണ്ടുപോയത്.

അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കമൽഹാസൻ കേരളത്തിലെത്തിയത്. മലയാളത്തോട് ഏറെ ചേർന്ന് നിൽക്കുന്ന താരം നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കമൽഹാസൻ കൊച്ചിയിലെത്തിയത്. ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലും നരേനും അഭിനയിക്കുന്നുണ്ട്.

Story highlights: Kamal Haasan entry to flowers mega show