‘സാമി സാമി’ ഗാനത്തിന് ഇങ്ങനെയൊരു നൃത്തം കണ്ടിട്ടുണ്ടാകില്ല; രസികൻ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ
വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. എന്നാൽ സന്തോഷവും അത്ഭുതവും ഒരുപോലെ വിരിയിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. 80 വയസ്സ് പിന്നിട്ട ഒരു വൃദ്ധ നൃത്തം ചെയ്യുന്ന കാഴ്ച്ചയാണ് ഇത്.
പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ആരും ഇന്നുവരെ കാണാത്ത രീതിയിൽ ചുവടുവയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.
അതേസമയം, അടുത്തിടെ പശ്ചിമഘട്ടത്തിലെ കൊടുമുടികളിലൊന്നായ 6,129 അടി ഉയരമുള്ള അഗസ്ത്യാർകൂടം കീഴടക്കി ഒരു മുത്തശ്ശി അമ്പരപ്പിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് 62കാരി കേരളത്തിലെത്തിയത്. കഴിഞ്ഞ 40 വർഷമായി നാഗരത്നമ്മ തന്റെ കുടുംബ ഉത്തരവാദിത്തങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴാണ് ജീവിതത്തിലെ മറ്റു സന്തോഷങ്ങൾ കണ്ടെത്താൻ അവർ സമയം കണ്ടെത്തിയത്.
കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള 72 കാരിയായ ഒരു മുത്തശ്ശി പാലക്കാടുള്ള ഒരു പാർക്കിൽ സാരിയുടുത്ത് സിപ്ലൈൻ ചെയ്ത കാഴ്ച വൈറലായിരുന്നു. തങ്ങളുടെ അറുപതുകളെ ചടുലമായ നൃത്തചുവടുകളിലൂടെ ആവേശത്തിലാക്കിയ ദമ്പതികളും ശ്രദ്ധനേടിയിരുന്നു. ‘ഐ ലൈക്ക് മി ബെറ്റർ’ എന്ന ഗാനത്തിന്റെ താളത്തിനൊത്ത് ഈ ദമ്പതികൾ ചുവടുവയ്ക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ 2.3 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി.
Story highlights- grandmother dancing to ‘Saami Saami’ from Pushpa