ചിരിനിറച്ച് മനോജ് സുന്ദരനും സുഹൃത്തുക്കളും; ‘ജോ&ജോ’യിലെ ഡിലീറ്റഡ് സീൻ

May 26, 2022

തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ജോ & ജോ’. നിഖില വിമൽ, നസ്ലിൻ, മാത്യു തോമസ്, മെൽവിൻ ജി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു കുടുംബത്തിലെ സഹോദരങ്ങൾ തമ്മിൽ ഉണ്ടാകുന്ന ഇണക്കവും പിണക്കവും പറയുന്ന ചിത്രം കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളുമായി വീടുകളിൽ കഴിയേണ്ടിവരുന്ന യുവതലമുറയെക്കുറിച്ചും രസകരമായി പറയുന്നുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിലെ ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചേച്ചിയുടെ ഫോൺ ഹാക്ക് ചെയ്ത് അവളുടെ കാമുകനെ കണ്ടെത്താൻ ശ്രമിക്കുന്ന സഹോദരന്റെയും അവന്റെ സുഹൃത്തുക്കളുടെയും ഇടയിലേക്ക് അവരുടെ ‘അമ്മ വരുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ സീനിൽ കാണിക്കുന്നത്.

ചിത്രത്തിൽ ജോണി ആന്റണി, സ്‌മിനു സിജോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രം മികച്ച സ്വീകാര്യതയാണ് നേടിയത്. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയത്. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷായാണ് നിർവഹിച്ചത്. ചമന്‍ ചാക്കോ എഡിററിംഗും നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.

Read also: ഇത് ലാലേട്ടന്റെ ബറോസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് നസ്ലിനും മാത്യു തോമസും. ഇരുവരും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ജോ& ജോ.

Story highlights: Jo & Jo Sneak Peek funny video goes viral