അവാർഡിൽ തിളങ്ങി ‘പോത്തേട്ടൻസ് ബ്രില്യൻസും’ ‘മിന്നൽ മുരളി’യും…

May 27, 2022

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ അവാർഡുകൾ സ്വന്തമാക്കി ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയും. മികച്ച സംവിധായകന്‍, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ നാല് അവാർഡുകളാണ് ജോജിയ്ക്ക് ലഭിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രമാണ് ജോജി. ചിത്രത്തിന്‍റെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ലഭിച്ചു. മികച്ച നടിയായി ഉണ്ണിമായ പ്രസാദാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിൻ വർഗീസിനുമുൾപ്പെടെ നാല് അവാർഡുകളാണ് ജോജി കരസ്ഥമാക്കിയത്.

അതേസമയം മികച്ച വസ്ത്രാലങ്കാരം (മെൽവി ജെ) , മികച്ച പിന്നണി ഗായകൻ( പ്രദീപ് കുമാർ), മികച്ച വിഷ്വൽ എഫ്ക്ട് (ആന്‍ഡ്രൂസ്), ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ്,  തുടങ്ങി അവാർഡുകളാണ് മിന്നൽ മുരളി സ്വന്തമാക്കിയത്. ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച് ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന പേരോടെയാണ് മിന്നൽ മുരളി എത്തിയത്.

Read also; മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ട് ജോജുവും ബിജു മേനോനും, മികച്ച നടി രേവതി

അപ്രതീക്ഷിതമായി ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഗുരു സോമസുന്ദരതിനൊപ്പം അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോ- ബേസിൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മിന്നൽ മുരളി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മിന്നൽ മുരളി. 

അതേസമയം ചുരുളി, നായാട്ട് തുടങ്ങിയ ചിത്രങ്ങളും ഒന്നിലധികം അവാർഡുകൾ കരസ്ഥമാക്കി.

Story highlights: Joji and Minnal Murali gets many awards