വിജയ് സേതുപതിക്കൊപ്പം മത്സരിച്ച് ചുവടുവെച്ച് നയൻതാരയും സാമന്തയും- ‘ടു ടു’ ഗാനം പ്രേക്ഷകരിലേക്ക്

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ഹിറ്റ് ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഗാനരംഗത്ത് വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ചുവടുവയ്ക്കുന്നത് കാണാം. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.വിജയ് സേതുപതിക്കൊപ്പം നയൻതാര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു.
അതേസമയം, ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നയൻതാര. മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന.
അതേസമയം, ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
Story highlights- Kaathuvaakula Rendu Kaadhal Two Two Video Song