ചുമ്മാ കൈയുംകെട്ടി നോക്കി നിൽക്കാതെ പണിയെടുക്കൂ അസിസ്റ്റന്റ്റെ…മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

May 30, 2022

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ കൈലാസ് മേനോൻ പങ്കുവെച്ച പുതിയ വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. മകനൊപ്പമുള്ള രസകരമായ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജനിച്ചതുമുതൽ നിരവധി ആരാധകരെ നേടിയെടുത്തതാണ് സംഗീത സംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര. അച്ഛനൊപ്പം പാട്ട് പാടിയും കീ ബോർഡ് വായിച്ചുമൊക്കെ രുദ്ര ഇതിനോടകം സോഷ്യൽ ഇടങ്ങളുടെ മനം കവർന്നതാണ്. ഇപ്പോഴിതാ അച്ഛനൊപ്പം ഇരിക്കുന്ന കുഞ്ഞ് രുദ്രയുടെ രസകരമായ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ.

Read also: ഒറ്റക്കാലിൽ ഒരു കിലോമീറ്ററോളം നടന്ന് സ്‌കൂളിൽ പോകുന്ന പെൺകുട്ടിക്ക് സമ്മാനമായി കൃത്രിമ കാൽ- ഉള്ളുതൊട്ട കാഴ്ച്ച

അച്ഛന്റെ കീ ബോർഡിൽ കൈകൾ വെച്ചിരിക്കുന്ന രുദ്രയെയും അടുത്ത് കൈയും കെട്ടി നോക്കി നിൽക്കുന്ന കൈലാസ് മേനോനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ‘ചുമ്മാ കൈയും കെട്ടി നോക്കി നിൽക്കാതെ പണിയെടുക്കൂ അസിസ്റ്റൻറെ’ എന്ന അടിക്കുറുപ്പോടെയാണ് കൈലാസ് മേനോൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Read also: രണ്ടു പതിറ്റാണ്ടുകളായി മൃതദേഹങ്ങൾക്കൊപ്പം; വിനുവിന്റെ ജീവിതം സിനിമയാകുന്നു- പ്രചോദനമായത് ഫ്ളവേഴ്സ് ഒരുകോടി വേദി

മകന്റെ ചിത്രവും വിഡിയോകളും കൈലാസ് മേനോൻ നേരത്തേയും പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയർ കൈലാസിനും നല്ല സംഗീതജ്ഞാനമുണ്ടെന്നാണ് മിക്കവരുടേയും അഭിപ്രായം. 2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖയും വിവാഹിതരായത്.

Story highlights: Kailas Menon Shares funny Video Of Son Rudra