ഒറ്റക്കാലിൽ ഒരു കിലോമീറ്ററോളം നടന്ന് സ്‌കൂളിൽ പോകുന്ന പെൺകുട്ടിക്ക് സമ്മാനമായി കൃത്രിമ കാൽ- ഉള്ളുതൊട്ട കാഴ്ച്ച

May 29, 2022

ബീഹാറിൽ നിന്നുള്ള പത്തുവയസ്സുകാരി ഒറ്റക്കാലിൽ തന്റെ സ്‌കൂളിലേക്ക് ഒരു കിലോമീറ്റർ നടന്ന് പോകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷം മുമ്പ് അപകടത്തിൽപ്പെട്ട സീമയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങൾ സ്കൂളിൽ പോകുന്നതിൽ നിന്ന് തടഞ്ഞില്ല. വിഡിയോ വൈറലായതോടെ സീമയ്ക്ക് ട്രൈസൈക്കിൾ സമ്മാനമായി ലഭിച്ചിരുന്നു. സഹായവാഗ്ദാനവുമായി നടൻ സോനു സൂദും എത്തിയിരുന്നു.

Read Also: ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

ഇപ്പോഴിതാ, കുട്ടിക്ക് കൃത്രിമ കാൽ ലഭിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ധാരാളം സഹായങ്ങൾ ലഭിച്ചതോടെയാണ് കുട്ടിക്ക് കൃത്രിമ കാൽ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും ഇപ്പോൾ വളരെയധികം ചർച്ചകൾ നടക്കുകയാണ്. അതേസമയം, പെൺകുട്ടി തന്റെ നിശ്ചയദാർഢ്യത്താൽ ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയിരുന്നു. സീമ എന്ന പെൺകുട്ടി പിന്നീട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു.

Read Also: ചിരിയോടെ പിറന്നു; പിന്നീട് ആ ചിരി മങ്ങിയിട്ടില്ല- അപൂർവ്വരോഗവുമായി കുരുന്ന്

സീമയുടെ കഥ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആകർഷിച്ചു. ’10 വയസ്സുകാരി സീമയുടെ ആത്മധൈര്യം എന്നെ പ്രേരിപ്പിച്ചു. രാജ്യത്തെ എല്ലാ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം ലഭിക്കാൻ ആഗ്രഹിക്കുന്നു’- കെജ്‌രിവാൾ പറഞ്ഞു.ജമുയി ജില്ലയിൽ നിന്നുള്ള പെൺകുട്ടിയ്ക്ക് ഒരുകാൽ ഇല്ല. സ്കൂൾ യൂണിഫോമിൽ ഒറ്റക്കാലിൽ ചാടി സ്‌കൂളിലേക്ക് പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയായിരുന്നു. 

Story highlights- Bihar girl who walked 1 km on 1 leg gets prosthetic leg