സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; ആരാകും മികച്ച നടൻ… ആകാംഷയോടെ സിനിമാലോകം

May 27, 2022

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിമുതൽ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. അതേസമയം ഇത്തവണ 142 സിനിമകളാണ് മത്സരത്തിനെത്തിയത്. അതിൽ നിന്നും 45-ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.

പ്രമുഖതാരങ്ങളും യുവതാരനാളുമുൾപ്പെടെ ഇത്തവണ മത്സരത്തിനെത്തുന്നുണ്ട്. മമ്മൂട്ടിയുടെ വൺ, മോഹന്‍ലാലിന്റെ ദൃശ്യം ഉൾപ്പെടെ, ദുല്‍ഖര്‍ സൽമാൻ, പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങൾ മത്സരത്തിനെത്തുന്നുണ്ട്. മികച്ച നടന്മാരുടെ ലിസ്റ്റിൽ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നിവിന്‍ പോളി എന്നിവരടക്കമുള്ളവരുമുണ്ട്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണെക്കാണെ എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറന്മൂട്, മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ടൊവിനോ തിരഞ്ഞെടുക്കപ്പെട്ടത്. ജോജിയിലെ അഭിനയത്തിനാണ് ഫഹദ് ഫാസില്‍ തിരഞ്ഞെടുക്കപ്പെട്ടത്.  കനകം കാമിനി കലഹം ആണ് നിവിന്‍ പോളി ചിത്രം.

Read also: ആരാധകർക്ക് മറ്റൊരു സർപ്രൈസ് നൽകി കമൽ ഹാസൻ; ‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ഉലകനായകൻ

അതേസമയം 2021 സിനിമ മേഖലയെ സംബന്ധിച്ച് ഏറെ പ്രതിസന്ധികൾ നിറഞ്ഞ വർഷമായിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു കൂടുതൽ ചിത്രങ്ങളും പ്രേക്ഷകരിലേക്കെത്തിയത്.

Story highlights: Kerala state film awards 2022