കാതിൽ താരാട്ട് പാട്ടിന്റെ മനോഹാരിത നിറച്ച് കുഞ്ഞുഗായിക; ജോൺസൺ മാസ്റ്ററിന്റെ സംഗീതത്തിലെ മാന്ത്രികത പ്രേക്ഷകരിലേക്കെത്തിക്കാൻ കൃഷ്ണശ്രീ
ചില പാട്ടുകൾ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാറുണ്ട്.. ആലാപനത്തിലെ മനോഹാരിതയും വരികളിലെ ഭംഗിയും പാട്ടുകളെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു… ജോൺസൺ മാഷിന്റെ പാട്ടുകളോടും എക്കാലത്തും മലയാളികൾക്ക് പ്രണയമാണ്. പാട്ടുകളിൽ മാന്ത്രികത സൃഷ്ടിക്കാറുള്ള അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും മലയാളികൾ ഏറ്റെടുത്തത് അവരുടെ ഹൃദയങ്ങൾ കൊണ്ടാണ്. അത്തരത്തിൽ പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കവർന്ന ജോൺസൺ മാഷിന്റെ മറ്റൊരു സുന്ദര ഗാനവുമായി സംഗീതാസ്വാദകരെ തൊട്ട് തലോടാൻ എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി കൃഷ്ണശ്രീ.
താലം താലോലം ഓലം ഓലോലം
കണ്ണനു നീലപ്പീലികൾ
ആടാനാലോലം നീന്താൻ നീരോളം
കാലിലിടാൻ മണികിങ്ങിണീ… എന്ന ഗാനവുമായാണ് ഇത്തവണ സംഗീതപ്രേമികളുടെ ഹൃദയം കവരാൻ ഈ കുഞ്ഞുമോൾ എത്തിയത്. താരാട്ട് പാട്ടിന്റെ മനോഹാരിതയും ജോൺസൺ മാഷിന്റെ സംഗീതത്തിലെ മാന്ത്രികതയും നിറഞ്ഞ ഈ ഗാനം ഗംഭീരമായ ശബ്ദത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് കൃഷ്ണശ്രീ.
‘അക്കച്ചീടെ കുഞ്ഞുവാവ’ എന്ന ചിത്രത്തിലേതാണ് ഈ താരാട്ട് പാട്ട്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ജാനകിയമ്മ സംഗീതം നൽകിയ ഗാനം അതിന്റെ ഭംഗിയൊട്ടും ചോരാതെയാണ് കൃഷ്ണശ്രീയും പ്രേക്ഷകരിലേക്കെത്തിക്കുന്നത്. തിരഞ്ഞെടുക്കുന്ന പാട്ടുകളിലെ മികവും ആലാപനത്തിലെ മനോഹാരിതയും ഈ കുഞ്ഞുമോളെ പാട്ട് പ്രേമികളുടെ ഇഷ്ടഗായികയാക്കി ഇതിനോടകം മാറ്റിക്കഴിഞ്ഞു.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുരുന്നുകളുടെ ഓരോ പാട്ടുകളെയും ഹൃദയത്തിലേറ്റാറുള്ള ആരാധകർക്ക് മറ്റൊരു മനോഹര നിമിഷം സമ്മാനിക്കുകയാണ് ഈ താരാട്ട് പാട്ടിലൂടെ കൃഷ്ണശ്രീ. മനോഹരമായി പാട്ട് പാടുന്ന ഈ കുഞ്ഞുമോളെ നിറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് വേദിയിലെ വിധികർത്താക്കളും അതിഥികളും. എത്ര പ്രയാസമേറിയ പാട്ടും വളരെ ലാഘവത്തോടെയും ഗംഭീരമായും പാടാറുള്ള ഈ കുഞ്ഞുമോളുടെ പാട്ടിന്റെ സിലക്ഷനെയും ആലാപനത്തെയും ഇത്തവണയും നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ സ്വീകരിച്ചിരിക്കുന്നത്.
Story highlights: Krishnasree Singing Jhonson Master Lullaby song