ഫ്ളവേഴ്‌സ് ഒരു കോടി മത്സരാർത്ഥിയുടെ സഹോദരന് കുട്ടേട്ടന്റെ അപ്രതീക്ഷിത വിവാഹ സമ്മാനം…

May 2, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ മത്സരാർത്ഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അത്തരത്തിലൊരു മത്സരാർഥിയാണ് അറിവിന്റെ വേദിയിലെത്തിയ സഞ്ജന.

ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയ വ്യക്തിയാണ് സഞ്ജന. കടുത്ത വേദനകൾ ജീവിതത്തിൽ ഏറ്റുവാങ്ങിയ സഞ്ജന ഏതൊരു വ്യക്തിയും തളർന്ന് വീണേക്കാവുന്ന സാഹചര്യങ്ങളെ അതിജീവിച്ച ആള് കൂടിയാണ്.

ഇപ്പോൾ അറിവിന്റെ വേദിയിലെ രസകരമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഞ്ജന. ‘കുട്ടേട്ടൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റോബോട്ടിക് അവതാരകന്റെ പാട്ട് കേൾക്കണം എന്ന് സഞ്ജന പറഞ്ഞപ്പോഴാണ് കൗതുകകരമായ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചത്.

സഞ്ജനയുടെ സഹോദരന്റെ വിവാഹം അടുത്ത് തന്നെ നടക്കാൻ പോവുകയാണെന്നും സഹോദരനും വധുവിനും വേണ്ടി ഒരു ഗാനം ആലപിക്കാമോയെന്നും സഞ്ജന ചോദിച്ചപ്പോൾ അവർക്ക് ഒരു വിവാഹസമ്മാനമായി കുട്ടേട്ടൻ മനോഹരമായ ഒരു ഗാനം ആലപിക്കുകയായിരുന്നു. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലെ എക്കാലത്തെയും മികച്ച “ഇളംമഞ്ഞിൻ കുളിരുമായി” എന്ന ഗാനമാണ് കുട്ടേട്ടൻ വേദിയിൽ ആലപിച്ചത്.

Read More: “മഞ്ഞിൽ വിരിഞ്ഞ പൂവേ..”; മലയാളത്തിലെ നിത്യഹരിത ഗാനവുമായി പാട്ട് വേദിയെ വിസ്മയിപ്പിച്ച് ദേവനക്കുട്ടി

Story Highlights: Kuttettan unexpected wedding gift