നൃത്തം മാത്രമല്ല, പാട്ടുമുണ്ട് കയ്യിൽ- അതിമനോഹര ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് ലക്ഷ്മി ഗോപാലസ്വാമി

May 22, 2022

ബഹുഭാഷാ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ കരിയറിൽ ഉടനീളം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും പ്രവർത്തിച്ച താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഒട്ടേറെ ചിത്രങ്ങളിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാകുന്ന ലക്ഷ്മി ഗോപാലസ്വാമി ഇപ്പോൾ വിശേഷങ്ങൾ പങ്കുവയ്ക്കാനായി ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ എത്തിയിരിക്കുകയാണ്. വിവാഹം, കരിയർ, നൃത്തം തുടങ്ങി എല്ലാ മേഖലകളെക്കുറിച്ചും നടി ഒരുകോടി വേദിയിൽ മനസുതുറന്നു. ഇപ്പോഴിതാ, പാട്ടിലൂടെയും മനസ് കവരുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

മലയാളിയല്ലാത്ത ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി പാട്ടിലും മിടുക്കിയാണെന്ന് ഒരുകോടി വേദിയിലൂടെയാണ് ആരാധകർ അറിയുന്നത്. എപ്പോഴും സ്വന്തം സിനിമയിലെ പാട്ടുകളാണ് പാടുന്നത് എന്നും പിതാവാണ് മറ്റൊന്ന് ശ്രമിക്കാം എന്ന് പറഞ്ഞാണ് നടി പാടുന്നത്. ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനമാണ് ലക്ഷ്മി ആലപിക്കുന്നത്. വളരെ മനോഹരമായി മലയാളം ഗാനം ആലപിക്കുകയും ചെയ്തു.

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളിയല്ലെങ്കിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയം ആരംഭിച്ചതും സജീവമായതും മലയാളത്തിലാണ്. അഭിനയത്തിനൊപ്പം നൃത്തത്തിലും നിറസാന്നിധ്യമാണ് ലക്ഷ്മി ഗോപാലസ്വാമി.

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.

Read Also: ലാലേട്ടന് പിറന്നാൾ ആശംസയുമായി യുവി; ആഘോഷമാക്കി ആരാധകർ

വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാമിനൊപ്പം വേഷമിടുകയാണ് ലക്ഷ്മി ഗോപാലസ്വാമി. വർഷങ്ങൾക്ക് ശേഷം കാളിദാസിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത് ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ അഭിനയിച്ച ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ വേഷമിട്ടിരുന്നു.

Story highlights- lakshmi gopalaswami’s beautiful musical rendition