നിറഞ്ഞാടി മഹേഷ് ബാബുവും കീർത്തി സുരേഷും; രണ്ടരക്കോടിയിലധികം കാഴ്ചക്കാരെ നേടി പാട്ട്

May 11, 2022

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് ബാബുവും കീർത്തി സുരേഷും ഒന്നിക്കുന്ന സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലെ ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ സജീവമാകുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ രണ്ടരക്കോടിയിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു ഈ ഗാനം. മാ മാ മഹേശാ എന്ന വിഡിയോ ഗാനം ട്രെൻഡിങ്ങിലും ഇടംനേടിയിട്ടുണ്ട്.

അതേസമയം ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു മഹേഷ് ബാബു ചിത്രം തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ‘കലാവതി’ എന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനന്ദ ശ്രീറാമിന്‍റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നതാണ് കലാവതി. സിദ് ശ്രീറാമാണ് പാട്ട് പാടിയിരിക്കുന്നത്. . പി എസ് വിനോദ് ഛായാഗ്രാഹണവും മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Read also: ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനൊരു പിൻഗാമി; റഹ്മാനുള്ള ഗുര്‍ബാസിനെ ഐപിഎലിൽ കാണാൻ ആഗ്രഹമുണ്ടെന്ന് ലാന്‍സ് ക്ലൂസ്നര്‍

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്. അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ടൊവിനോ- കീർത്തി സുരേഷ് കൂട്ടുകെട്ടിൽ വാശി എന്ന ചിത്രവും മലയാളത്തിൽ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

Story highlights: Mahesh Babu Keerthy Suresh Ma Ma Mahesha song trending