‘നീയെന്റെ ജീവനെടുത്തോ, പക്ഷെ എന്റെ രാജ്യത്തെ തൊടില്ല..’- മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതവുമായി ‘മേജർ’ ട്രെയ്‌ലർ എത്തി

May 9, 2022

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പങ്കുവയ്ക്കുന്ന ചിത്രമാണ് മേജർ. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. ഹിന്ദി, തെലുങ്ക് ഭാഷകൾക്ക് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. ജൂലൈ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. മഹേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ ആദിവി ശേഷ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്നു.

2008ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓർമ്മകൾ മേജർ ട്രെയ്‌ലർ പങ്കുവയ്ക്കുന്നു. താജ് ഹോട്ടൽ ഉൾപ്പെടെ നേരിട്ട ഭീകരാവസ്ഥ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിച്ചിരിക്കുന്നു.

സോണി പിക്ചേഴ്സ്, എ + എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് മഹേഷ് ആണ് മേജർ നിർമിക്കുന്നത്. സായി മഞ്‌ജ്രേക്കർ, ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, മുരളി ശർമ എന്നിവരും മേജറിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍.

Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26-ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.

Read also: ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജനനം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Story highlights- major trailer

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!