ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?

May 7, 2022

തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരുടെയും സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ വിവാഹ വാർത്തകൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജൂൺ 9 നാണ് താരവിവാഹം. മാലിദ്വീപിൽ വെച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ് ഇരുവരും. താരങ്ങളുടെ ചിത്രങ്ങളും വാർത്തകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ആരാധകരിൽ മുഴുവൻ ആവേശമാകുകയാണ് ഇരുവരുടെയും വിവാഹ വാർത്ത. അതേസമയം വിവാഹത്തെ സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നയൻതാര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ഈ ചിത്രം വിഘ്‌നേഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നയൻസും സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്.

Read also: ഒരിക്കലും പറയാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയകഥ- ദുൽഖർ

അതേസമയം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുളൈ രണ്ട് കാതൽ. തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് കാതുവാക്കുളൈ രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നത്. അതേസമയം ആദ്യമായി നയൻ താരയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

Story highlights; Nayanthara Vignesh shivan’s wedding likely on June