മത്സ്യത്തെ പിടികൂടാനെത്തിയവരെ ഞെട്ടിച്ച് വലയിൽ കുടുങ്ങിയത് 621 കിലോ ഭാരമുള്ള കൂറ്റൻ മത്സ്യം
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുകയാണ് വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും. ദക്ഷിണാഫ്രിക്കയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഈ കൂറ്റൻ മത്സ്യത്തിന്റെ ഭാരം 621 കിലോഗ്രാമാണ്. ഭീമാകാരനായ ഒരു ബ്ലൂ മാർലിൻ വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് അപ്രതീക്ഷിതമായി മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. അതേസമയം ഈ ഭാഗത്ത് ഭീമൻ മത്സ്യങ്ങൾ വലയിൽ കുടുങ്ങാറുണ്ടെങ്കിലും അറ്റ്ലാന്റിക് സമുദ്രത്തിൽ ഇതുവരെ പിടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ രണ്ടാമത്തെ ബ്ലൂ മാർലിനെയാണ് ഇത്തവണ ഇവർക്ക് ലഭിച്ചിരിക്കുന്നത്.
621 കിലോഗ്രാം ഭാരവും 12 അടി നീളവുമുള്ള മത്സ്യം വലയിൽ കുടുങ്ങിയെങ്കിലും ഇതിനെ ബോട്ടിലേക്ക് കയറ്റുക വളരെയധികം ശ്രമകരമായിരുന്നു. ഏകദേശം അരമണിക്കൂറോളം സമയമെടുത്താണ് മത്സ്യത്തെ ഇവർ ബോട്ടിലേക്ക് കയറ്റിയത്. ബെൻ വോർസ്റ്ററും ക്യാപ്റ്റൻ റയാൻ റൂ വില്യംസണും ചേർന്നാണ് കൂറ്റൻ മത്സ്യത്തെ ബോട്ടിലേക്ക് കയറ്റിയത്. റൂ വില്യംസൺ തന്നെയാണ് വലിയ മത്സ്യത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ചിത്രങ്ങൾക്കൊപ്പം തന്നെ മത്സ്യത്തെ പിടികൂടിയതിന്റെ വിശദാംശങ്ങളും റൂ വില്യംസൺ ഷെയർ ചെയ്തിട്ടുണ്ട്.
Read also:മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം
അതേസമയം ബ്ലൂ മാർലിൻ ഇടത്തിൽപെട്ട മത്സ്യങ്ങൾ പൊതുവെ കൂറ്റൻ മത്സ്യങ്ങളാണ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് ഈ ഇനത്തിൽപെട്ട മത്സ്യങ്ങളെ സാധാരണയായി കണ്ടുവരുന്നത്. ആയിരം കിലോ വരെ ഭാരം വയ്ക്കാവുന്ന ഈ മത്സ്യങ്ങൾക്ക് പൊതുവെ നീലയും വെള്ളയും നിറമാണ് ഉണ്ടാവുക. മത്സ്യത്തിന്റെ മുകൾ ഭാഗത്ത് നീലയും താഴെ ഭാഗത്ത് വെള്ളയും നിറമായിരിക്കും ഇവയ്ക്ക് ഉണ്ടാവുക.
Read also:അച്ഛന്റെ സെക്കന്റ് ഹാൻഡ് സൈക്കിളും കുഞ്ഞുമോന്റെ ആഹ്ലാദവും- ഹൃദയംതൊട്ട കാഴ്ചകൾക്ക് പിന്നിൽ
Story highlights: Man catches 600 km fish