മിന്നൽ വേഗത്തിൽ കാബേജ് മുറിക്കുന്ന യുവാവ്- ലക്ഷക്കണക്കിന് ആളുകളെ വിസ്മയിപ്പിച്ച കാഴ്ച

May 17, 2022

വളരെയധികം കൗതുക കാഴ്ചകൾ നിറഞ്ഞ ഇടമാണ് സോഷ്യൽ മീഡിയ. സമൂഹമാധ്യമങ്ങൾ ചിരിപടർത്തുന്നതും കണ്ണ് നിറയ്ക്കുന്നതുമായ ഒട്ടേറെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും കലവറയാണ്. പല വിസ്മയകരമായ സംഭവങ്ങളിലേക്കും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊരു കൗതുകകരമായ വിശേഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മിന്നൽ വേഗത്തിൽ കാബേജ് മുറിക്കുകയാണ് ഒരു യുവാവ്.

വേഗതയുടെ പേരിലാണ് ഇദ്ദേഹം ശ്രദ്ധകവരുന്നത്. നിത്യത്തൊഴിൽ അഭ്യാസം എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുകയാണ് ഈ കാഴ്ച. ഒരു മില്യണിലധികം ആളുകളെ കൗതുകത്തിലാഴ്ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. ഒരു പച്ചക്കറി മാർക്കറ്റിന്റെ പശ്ചാത്തലത്തിലുള്ളതാണ് വിഡിയോ. കയ്യിലേക്ക് കാബേജ് എടുക്കുന്നതും കണ്ണുചിമ്മുന്ന വേഗതയിൽ മുറിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം.

Read Also:നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

ഒട്ടേറെ ആളുകൾ ഈ വിഡിയോയുടെ ഭാഗമാണ്. ഒരാൾ കാബേജിന്റെ ഇലകളും തണ്ടുകളും മുറിക്കുമ്പോൾ ചാക്കിൽ പൊതിയുന്നതിനു മുമ്പ് ഒരു മനുഷ്യൻ മിന്നൽ വേഗത്തിൽ അവ മുറിക്കുന്നത് കാണാം. ഗ്രീൻ ബെൽറ്റ് ആൻഡ് റോഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എറിക് സോൾഹൈമാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

Read Also: ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

ഇങ്ങനെ കൗതുകം നിറഞ്ഞ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ വീട്ടിൽ ജോലിക്കെത്തിയ യുവതിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കോവർ നടത്തിയും ഷോപ്പിങ്ങിന് കൊണ്ടുപോയും ഇഷ്ടഭക്ഷണങ്ങൾ വാങ്ങി നൽകിയും ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു.

Story highlights- Man cuts cabbage at lightning speed