എട്ടാം നിലയിലെ ജനാലയിൽ കുടുങ്ങി മൂന്ന് വയസുകാരൻ, അതിസാഹസീകമായി രക്ഷിച്ച് യുവാവ്- ഭീതിനിറച്ച് വിഡിയോ
സമൂഹമാധ്യമങ്ങളിലൂടെ ദിവസവും വ്യത്യസ്തങ്ങളായ വിഡിയോകളും ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ പ്രചാരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സാഹസീക വിഡിയോയാണ് കാഴ്ചക്കാരിൽ മുഴുവൻ ഭീതി പടർത്തികൊണ്ട് പുറത്തുവരുന്നത്. എട്ടാം നിലയിലെ ഫ്ലാറ്റിന്റെ ജനാലയിൽ കുരുങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിനെ അതിസാഹസീകമായി രക്ഷിക്കുന്ന യുവാവിന്റെ വിഡിയോയാണിത്. മുതിർന്നവർ ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ജനാലയ്ക്കരികിൽ തലയിണയുംമറ്റും അടുക്കിവെച്ച് അതിലൂടെ ജനാലയിലേക്ക് കയറിയതാണ് കുഞ്ഞ്. എന്നാൽ അവിടെ നിന്നും കാൽവഴുതി കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ജനാലയിൽ പിടിച്ചുതൂങ്ങിക്കിടന്ന കുഞ്ഞിനെ പുറത്തുനിന്നും ഒരാൾ വളരെ യാദൃശ്ചികമായി കണ്ടതോടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.
ജനാലയിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടയുടൻ മറ്റുള്ളവരുടെ കൂടെ സഹായം തേടിയ ഇയാൾ കുഞ്ഞിനെ രക്ഷിക്കാനായി ഇവിടേക്ക് വേഗത്തിലെത്തി. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തനിക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി പോലും ചിന്തിക്കാതിരുന്ന ഇദ്ദേഹം അതിസാഹസീകമായാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇവിടെ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ രക്ഷിക്കുന്നതിനായി കുഞ്ഞ് തൂങ്ങിക്കിടക്കുന്ന ജനാലയുടെ താഴത്തെ നിലയിലെ ജനാലയിൽ എത്തുകയും അവിടെ കയറി കുട്ടിയുടെ കാലിൽ പിടിച്ച് കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആളുകൾ ജനാലയിലൂടെ കുഞ്ഞിനെ അകത്തേക്ക് വാങ്ങി. ഇവർ സാഹസികമായി കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വിഡിയോ വഴിയാത്രക്കാരിൽ ആരോ ആണ് കാമറയിൽ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായതോടെ അഭിനന്ദനപ്രവാഹനങ്ങളാണ് ഈ യുവാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also: 30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ
സബിത് ഷോന്തക്ബേവ് എന്നയാളാണ് കുട്ടിയെ സാഹസീകമായി രക്ഷിച്ചതെന്നും ഇതോടെ കണ്ടെത്തി. ഉടൻതന്നെ അദ്ദേഹത്തെ കണ്ടെത്തി നാട്ടുകാരും കുട്ടിയുടെ വീട്ടുകാരും ചേർന്ന് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന അദ്ദേഹത്തിന് ഈ നന്മപ്രവർത്തി ചെയ്തതിന്റെ പ്രതിഫലമായി മൂന്ന് കിടപ്പുമുറികൾ ഉള്ള ഒരു അപ്പാർട്മെന്റ് സമ്മാനമായും നൽകി.
Story highlights; Man Rescues 3-year-old child Hanging from 8th Floor Window