വിദേശ വിദ്യാഭ്യാസത്തിനുള്ള പരിശീലനം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ അജിനോറയ്ക്ക് ഇനി മഞ്ജു വാര്യരുടെ മുഖമുദ്ര
വിദേശ വിദ്യാഭ്യാസത്തിനുള്ള ഐഇഎൽടിഎസ്, ഒഇടി പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ അജിനോറയ്ക്ക് ഇനി മഞ്ജുവാര്യരുടെ മുഖമുദ്ര. അജിനോറയുടെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യരെ പ്രഖ്യാപിക്കുന്ന ചടങ്ങ് കൊച്ചിയിൽ നടന്നു.
2013 ലാണ് അജിനോറയുടെ തുടക്കം. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വേണ്ട പ്രധാന യോഗ്യതയായ ഐഇഎൽടിഎസ്, ഒഇടി സർട്ടിഫിക്കറ്റുകൾക്ക് ഏറ്റവും മികച്ച പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് അജിനോറ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയൊട്ടാകെ 51 ബ്രാഞ്ചുകളും ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഏറ്റവും മികച്ച മൊബൈൽ ആപ്ലിക്കേഷനുമായി അജിനോറ അതിന്റെ വിജയയാത്ര തുടരുന്നു. ആ യാത്രയിൽ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും ഒപ്പം ചേരുന്നു
മഞ്ജുവിന്റെ താരമൂല്യവും ജനപ്രിയതയും സാമൂഹ്യ പ്രതിബദ്ധതയും അജിനോറയുടെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടർ അജി മാത്യു പറഞ്ഞു.
Read More: ഒറ്റപ്രസവത്തിൽ പിറന്നത് ഒൻപതുപേർ- ഒന്നാം പിറന്നാൾ ആഘോഷമാക്കി അമ്മ; വിഡിയോ
വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും ശ്രമിക്കുന്ന എല്ലാവർക്കും അവരവരുടെ ഇഷ്ടാനുസരണം ഐഇഎൽടിഎസ്, ഒഇടി പരിശീലനം ലഭിക്കുന്ന വിധത്തിലാണ് അജിനോറ ആപ്പിൽ പരിശീലനം നടക്കുന്നത്. മികച്ച അധ്യാപകരുടെ സേവനത്തിനൊപ്പം പുതിയ സ്റ്റഡി മെറ്റീരിയിലുകളും മോഡൽ പരീക്ഷകളും ആപ്പിൽ ലഭ്യമാണ്.ഡയറക്ടർമാരായ രാഹുൽ രാജേന്ദ്രൻ, നോർവീൻ ലൂക്കോസ്, അജോ അഗസ്റ്റിൻ, സി ഇ ഒ അരവിന്ദ് ആർ മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Story Highlights: Manju warrier Ajinorah brand ambassador