ഒറ്റപ്രസവത്തിൽ പിറന്നത് ഒൻപതുപേർ- ഒന്നാം പിറന്നാൾ ആഘോഷമാക്കി അമ്മ; വിഡിയോ

May 7, 2022

കഴിഞ്ഞ വർഷമാണ് മാലിയിൽ നിന്നും വളരെ കൗതുകം നിറഞ്ഞ ഒരു വാർത്ത തേടിയെത്തിയത്. ഒറ്റപ്രസവത്തിൽ ഒൻപതുകുഞ്ഞുങ്ങളാണ് 2021 മെയ് 4 ന് ജനിച്ചത്. നോനുപ്ലെറ്റുകൾ എന്നറിയപ്പെട്ട അവരുടെ ജനനത്തിലൂടെ ഒറ്റപ്രസവത്തിൽ കൂടുതൽ കുട്ടികളെ പ്രസവിച്ചതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ അമ്മയാണ് സിസ്സേ. ഇപ്പോഴിതാ, അതിജീവിച്ച ഒൻപതുപേരും ഒന്നാം പിറന്നാൾ നിറവിലാണ്.

‘അവരെല്ലാം ഇപ്പോൾ ഇഴയുവാൻ തുടങ്ങി. ചിലർ ഇരിക്കുന്നു, ചിലർക്ക് എവിടെങ്കിലും മുറുകെപ്പിടിച്ചാൽ നടക്കാൻ കഴിയും’ കുട്ടികളുടെ പിതാവ് അബ്ദുൽഖാദർ അർബി പറയുന്നു. ഇത്രയും കുട്ടികളെ ഒന്നിച്ച് വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു എന്നത് സന്തോഷകരമാണ് എന്നും ഈ പിതാവ് പറയുന്നു.

അമ്മ ഹലീമ സിസെയ്‌ക്കൊപ്പം കുഞ്ഞുങ്ങൾ അവർ ജനിച്ച മൊറോക്കൻ ക്ലിനിക്കിന്റെ സംരക്ഷണയിലാണ് ഇപ്പോഴും. ക്ലിനിക്കിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേകം സജ്ജീകരിച്ച ഫ്‌ളാറ്റിലാണ് സിസെയും അവളുടെ നോനുപ്ലെറ്റുകളും താമസിക്കുന്നത്. അവരെയെല്ലാം പരിപാലിക്കാൻ നഴ്‌സുമാർ സഹായിക്കുന്നു.

കുഞ്ഞുങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ ഭക്ഷണക്രമത്തിലാണ് ഇവർ.നോനുപ്ലെറ്റുകൾ വളരെ അപൂർവമാണ്. പ്രസവത്തിന് ഏതാനും നാളുകൾക്ക് മുൻപ് പോലും മാലിയിലെ ഡോക്ടർമാർ ആദ്യം കരുതിയിരുന്നത് സിസ്സെയുടെ ഉദരത്തിൽ സെപ്‌റ്റപ്ലെറ്റുകൾ ആണെന്നാണ്. കഴിഞ്ഞ വർഷം മാർച്ചിൽ കാസബ്ലാങ്കയിലെ ഒരു ക്ലിനിക്കിലേക്ക് പോയപ്പോഴാണ് ഒൻപതു കുഞ്ഞുങ്ങളുണ്ടെന്ന് അറിഞ്ഞത്.

Read Also: ‘കാദരാക്ഷി കാന്തയായി..’- ഹസ്തമുദ്രകളാൽ നൃത്തം ചെയ്ത് ശോഭന

2021 മെയ് 4-ന് സിസേറിയൻ വഴി സിസെ അഞ്ച് പെൺകുഞ്ഞുങ്ങൾക്കും നാല് ആൺകുട്ടികൾക്കും സിസേറിയൻ വഴി ജന്മം നൽകി. പ്രസവശേഷം മാസങ്ങളോളം അവർ ക്ലിനിക്കിന്റെ പരിചരണത്തിൽ തുടർന്നു. ഇവർക്ക് സൗദ എന്നൊരു മകൾ കൂടിയുണ്ട്.

Story highlights- Malian nonuplets celebrate first birthday