‘മായല്ലേ മഴവിൽകനവേ..’- ഉള്ളുതൊട്ട് ‘മകൾ’ സിനിമയിലെ ഗാനം

May 7, 2022

മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിൽ നന്മയുള്ള കഥകൾ പറയുന്ന സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണ് മകൾ. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പതിവുപോലെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമാണ് പങ്കുവയ്ക്കുന്നത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

“തനിയേ..”, “ആരാധികേ..” തുടങ്ങിഒട്ടേറെ പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച വിഷ്ണു വിജയിന്റെതാണ് സംഗീതം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശനു’ ശേഷം ഈ സിനിമയിലും ഹരിനാരായണൻ പാട്ടുകൾ എഴുതിയിരിക്കുന്നു. ഹരിചരനാണ് ഗായകൻ.

 ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.  വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ.

Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. 

Story highlights- mayalle song from makal movie