‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

May 6, 2022

എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. ഓഡിയോ എഞ്ചിനീയറായ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ഇരുവർക്കും ആശംസയറിയിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇപ്പോഴിതാ, വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഖദീജ റഹ്മാൻ. ‘എന്റെ ജീവിതത്തിൽ ഏറ്റവും കാത്തിരുന്ന ദിവസം. എന്റെ പുരുഷൻ റിയാസ്ദീനെ വിവാഹം കഴിച്ചു’- എന്നാണ് ഖദീജ ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നത്.

“സർവ്വശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെ… നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും മുൻകൂർ നന്ദി.” വിവാഹ ചടങ്ങിൽ നിന്നുള്ള കുടുംബ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ കുറിക്കുന്നു. എ ആർ റഹ്‌മാന്റെ അന്തരിച്ച അമ്മയുടെ ഛായാചിത്രവും വിവാഹ വേദിയിൽ സ്ഥാപിച്ചിരുന്നു.

എ ആർ റഹ്മാന്റെ പോസ്റ്റിന് ഗായിക ശ്രേയ ഘോഷാൽ ഇങ്ങനെ കുറിച്ചു:ഖദീജ റഹ്മാനും റിയാസ്ദീനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ.’- ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂർ ആശംസകൾ അറിയിക്കുന്നത് ഇങ്ങനെ- ‘അഭിനന്ദനങ്ങൾ മിസ്റ്റർ ആൻഡ് മിസ്സിസ് എആർ റഹ്മാൻ, ദമ്പതികൾക്ക് വളരെ സന്തോഷകരവും സന്തോഷപ്രദവുമായ ജീവിതം ആശംസിക്കുന്നു’. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഖദീജയുടെയും റിയാസ്ദീന്റെയും വിവാഹ നിശ്ചയം.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

അച്ഛനെപ്പോലെ ഖദീജയും ഒരു ഗായികയും സംഗീതജ്ഞയുമാണ്. ‘മിമി’ എന്ന ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ട് ഖദീജ. അടുത്തിടെ ഖദീജ റഹ്മാൻ അന്താരാഷ്ട്ര പുരസ്‌കാരവും നേടിയിരുന്നു. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ അവാർഡുകളിൽ മികച്ച ആനിമേഷൻ മ്യൂസിക് വിഡിയോയ്ക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ഖദീജ റഹ്മാൻ സംവിധാനം ചെയ്ത ഫരിസ്തോ എന്ന ആൽബം.

Story highlights- AR Rahman’s Daughter Khatija’s Wedding