പരീക്ഷ കഴിഞ്ഞ് മീനൂട്ടിയെത്തി; ഹൃദ്യമായി സ്വീകരിച്ച് പാട്ടുവേദി

May 13, 2022

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് കുട്ടിക്കുറുമ്പുകളുടെ പ്രിയങ്കരിയായി എത്തിയിരിക്കുന്നത്.

സ്‌കൂൾ വിദ്യാർത്ഥിനിയായ മീനാക്ഷി പരീക്ഷാകാലമായതിനാൽ പാട്ടുവേദിയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ, പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ മീനാക്ഷിക്ക് സ്വീകരണമൊരുക്കിയിരിക്കുകയാണ് പാട്ടുവേദി. ആലിംഗനങ്ങളോടെ പരീക്ഷാ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് സുഹൃത്തും സഹ അവതാരകയുമായ ശ്രേയക്കുട്ടിയും വിധികർത്താക്കളും സ്വീകരിച്ചത്. ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.

അതേസമയം, രണ്ടു സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയും, അമീറയും. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അമീറ. സഹോദരൻ ആണ് മീനാക്ഷിക്ക് ഒപ്പം വേഷമിട്ടിരിക്കുന്നതും.

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

അതേസമയം, ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്ക് മനോഹരമായ പാട്ട് വിരുന്ന് സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴസ് ടോപ് സിംഗര്‍. മികച്ച സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 -ഉം പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. കുരുന്ന് ഗായക പ്രതിഭകളുടെ പാട്ട് വിസ്മയങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ മനോഹരമായ ചില നിമിഷങ്ങളും രസകരമായ സംഭാഷണങ്ങളുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവരാറുണ്ട്.

Story highlights- meenakshi back to top singer