മേഘ്നക്കുട്ടിയെ പുതിയ വാക്ക് പഠിപ്പിച്ച് ഗായത്രി, മഴവിൽക്കാവടിയിലെ ഉറുവശിയെപ്പോലെയുണ്ടല്ലോയെന്ന് മണിയൻപിള്ള രാജു- പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മിടുക്കി പാട്ടുകാരിയാണ് മേഘ്ന സുമേഷ്. ഓരോ തവണ പാട്ട് പാടാൻ എത്തുമ്പോഴും കളിയും ചിരിയുമായി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട് ഈ കുഞ്ഞുമോൾ. ഇപ്പോഴിതാ മറ്റൊരു ഗംഭീര പ്രകടനവുമായി വേദിയിൽ എത്തുകയാണ് മേഘ്ന. ജയറാമും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ ‘തങ്കത്തോണി..തേൻ മലയോരം കണ്ടേ’ എന്ന പാട്ടുമായാണ് ഇത്തവണ ഈ കുഞ്ഞുമോൾ വേദിയിൽ എത്തിയത്. അതിമനോഹരമായി പാട്ട് പാടുന്ന മേഘ്ന പാട്ടിന് ശേഷം രസകരമായ സംഭാഷണങ്ങളുമായി വേദിയെ കൂടുതൽ ജനകീയമാക്കുന്നുണ്ട്.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ വിധികർത്താവായി ഗായകൻ എംജി ശ്രീകുമാറിനും എം ജയചന്ദ്രനുമൊപ്പം ഗായിക ഗായത്രിയും ഇത്തവണ ഈ പാട്ട് വേദിയിൽ എത്തിയിരുന്നു. പാട്ടിന് ശേഷം മേഘ്നയുമായി സംസാരിക്കുന്നതിനിടെയിൽ മേഘ്നക്കുട്ടിയെ ഇൻഫിനിറ്റ് ടൈം ഇഷ്ടമാണെന്ന് പറയുകയാണ് ഗായത്രി, ഉടൻതന്നെ ആ വാക്കിന്റെ അർത്ഥം തിരഞ്ഞ മേഘ്നക്കുട്ടിക്ക് അത് കൃത്യമായി പറഞ്ഞുനൽകുന്ന ഗായത്രി പുതിയ വാക്ക് പഠിച്ചതിന്റെ സമ്മാനമായി എന്ത് നൽകുമെന്ന് ചോദിച്ചപ്പോൾ കുസൃതി നിറഞ്ഞ ചിരിയോടെ തന്റെ മാലയും മോതിരവും ഒന്നും തരില്ല, വേണെങ്കിൽ ഒരു ഉമ്മ തരാം എന്ന് പറയുകയാണ് ഈ കുരുന്ന്. വേദിയിൽ മുഴുവൻ ചിരി നിറയ്ക്കുന്നുണ്ട് ഈ കുരുന്നിന്റെ രസകരമായ മറുപടി.
Read also;എന്റെ കൊച്ചുമുതലാളി… ചെമ്മീനിലെ കറുത്തമ്മയുടെ ആ ഹിറ്റ് ഡയലോഗുമായി വീണ്ടും ഷീലാമ്മ
അതേസമയം വേദിയിൽ അതിഥിയായി ചലച്ചിത്രതാരം മണിയൻപിള്ള രാജുവും എത്തിയിരുന്നു. മേഘ്നക്കുട്ടിയുടെ ഈ പാട്ടും അതിനൊപ്പമുള്ള ഡാൻസും കളിയും ചിരിയുമൊക്കെ കാണുമ്പോൾ മഴവിൽക്കാവടിയിലെ ഉരുവശിയുടെ കഥാപാത്രത്തെ ഓർമ്മവരുകയാണെന്ന് പറയുകയാണ് അദ്ദേഹം. ഒപ്പം കുരുന്നിന്റെ അതിഗംഭീരമായ ആലാപനത്തെ അഭിനന്ദിക്കുന്നുമുണ്ട് താരം.
Story highlights: Meghna as Mazhavilkavadi Uruvashi Character