എന്റെ കൊച്ചുമുതലാളി… ചെമ്മീനിലെ കറുത്തമ്മയുടെ ആ ഹിറ്റ് ഡയലോഗുമായി വീണ്ടും ഷീലാമ്മ

May 21, 2022

എന്റെ കൊച്ചുമുതലാളി…. ഈ ഒരൊറ്റ ഡയലോഗ് മതി മലയാളികൾക്ക് ഷീല എന്ന അഭിനേത്രിയെ ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച കലാകാരിയാണ് ഷീല. 1964 മുതൽ വെള്ളിത്തിരയിലെ നിറസാന്നധ്യമാണ് ഷീലാമ്മ, 80 കളിൽ മലയാള സിനിമയിലെ പ്രധാന നായികമാരിൽ ഒരാളായിരുന്ന ഷീലാമ്മ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ്.

അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഷീലാമ്മയുടെ ഒരു കഥാപാത്രമാണ് ചെമ്മീനിലെ കറുത്തമ്മ. ചിത്രത്തിൽ മധുവിനൊപ്പമാണ് ഷീലാമ്മ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട, എക്കാലവും ഓർത്തുവയ്ക്കുന്ന ഒരു ഡയലോഗാണ് മധുവിനെ നോക്കിയുള്ള ഷീലാമ്മയുടെ ‘എൻറെ കൊച്ചുമുതലാളി..’ എന്ന വിളി. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ എത്തുമ്പോൾ അവതാരകൻ ശ്രീകണ്ഠൻ നായരുടെ ആവശ്യപ്രകാരം ഈ ഡയലോഗ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ഷീലാമ്മ.

ഒപ്പം സിനിമ ജീവിതത്തിലെ തിരക്കുകളെക്കുറിച്ചും മനസ് തുറക്കുന്നുണ്ട് ഷീലാമ്മ. രാത്രിയും പകലുമില്ലാതിരുന്ന സിനിമ തിരക്കുകളിൽ നിന്നും പെട്ടന്നൊരു ദിവസം ബ്രേക്ക് എടുത്ത നായിക കൂടിയാണ് ഷീലാമ്മ. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്നെങ്കിലുമൊരിക്കൽ ഈ അത്ഭുത പ്രതിഭയോട് ചോദിക്കണം എന്നാഗ്രഹിച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് പ്രിയനായിക.

Read also; പിറന്നാൾ നിറവിൽ ലാലേട്ടൻ, ആശംസയുമായി മമ്മൂക്ക

ദിവസവും രണ്ട് ചിത്രങ്ങളിൽ വരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീലാമ്മ മാസത്തിൽ 26 സിനിമകളിൽ പോലും അഭിനയിച്ചതാണ്. ഒരേ ചിത്രത്തിൽ അമ്മയും മകളായും വേഷമിട്ട ഇവർ, ഒരു ചിത്രത്തിൽ നാല് റോളുകളിൽ വരെ അഭിനയിച്ചിരുന്നുവത്രേ. 20 വർഷത്തോളം സജീവമായിരുന്ന സിനിമാലോകത്തുനിന്നും 17 വർഷത്തെ ഇടവേളയെടുത്താണ് ഷീല മാറിനിന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ജയറാം നായകനായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് താരം തിരികെയെത്തി.

Story highlights: Actor Sheela Evergreen Kochumuthalali dialogue