മിനിമം ഗ്യാരന്റിയുള്ള ഗായികയെന്ന് പാട്ടുവേദി- അംഗീകാര നിറവിൽ മേഘ്‌നക്കുട്ടി

May 4, 2022

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗഗായകരുടെ സംഗമവേദിയായ ടോപ് സിംഗറിൽ ആലാപന മികവ്‌കൊണ്ട് ശ്രദ്ധനേടിയ താരമാണ് മേഘ്‌ന സുമേഷ്. സംഗീതത്തോടൊപ്പം കുസൃതിയും കുറുമ്പുമൊക്കെയായി ഫ്ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ മിന്നും താരമായി സോഷ്യൽമീഡിയയിലെല്ലാം നിറഞ്ഞുനിൽക്കുകയാണ് മേഘ്നക്കുട്ടി. കുട്ടിക്കുറുമ്പുകളുമായുള്ള ടോപ് സിംഗറിലെ ഓരോ മത്സാരാർഥിയുടേയും പ്രകടനം സോഷ്യൽമീഡിയ ലോകത്ത് വൈറലാണ്.

ഇപ്പോഴിതാ, അംഗീകാര നിറവിലാണ് ഈ കുഞ്ഞുമിടുക്കി. മഞ്ഞുപെയ്യും രാവിൽ എന്ന ഗാനവുമായി എത്തിയതാണ് മേഘ്‌നക്കുട്ടി. തമാശയ്ക്ക് അപ്പുറം പാട്ടിൽ ലയിച്ചുപാടിയ മേഘ്‌നക്കുട്ടിയെ വിധികർത്താക്കൾ മിനിമം ഗ്യാരന്റിയുള്ള ഗായിക എന്ന വിശേഷണത്തോടെയാണ് സ്വീകരിച്ചത്. ഈ ചെറിയ പ്രായത്തിലും പാട്ടിന്റെ ഭാവങ്ങളെല്ലാം പഠിച്ച് പാടുന്ന മേഘ്‌നയെ ആവേശത്തോടെയാണ് ആരാധകരും സ്വീകരിക്കുന്നത്.

ആഘോഷവും ആരവവും ആർപ്പുവിളികളും നിറയുന്ന കുഞ്ഞു കൂട്ടുകാരുടെ പാട്ടുവേദിയിൽ കുസൃതിയും കുറുമ്പും കൊണ്ട് മനംകവർന്ന പാട്ടുകാരിയാണ് മേഘ്‌ന സുമേഷ്. ഒഡീഷൻ വേദിയിൽ നിന്ന് തന്നെ ശ്രദ്ധേയയായി പാട്ടുവേദിയുടെ ഭാഗമായ കുറുമ്പി മികച്ച ഗായികയായി ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

Read Also:ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

മലയാളം ടെലിവിഷനിൽ ഏറെ ഇആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.

Story highlights- mekhna sumesh proud moment