സുചിത്രയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽ മോഹൻലാലിൻറെ പിറന്നാൾ ആഘോഷം- വിഡിയോ

May 22, 2022

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ്. 1978 ൽ തന്റെ കരിയർ ആരംഭിച്ച നടൻ 400 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു അഭിനയം, അവതാരകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ഇതിനോടകം താരം തിളങ്ങി. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് വലിയ കുതിപ്പാണ് നടത്തിയത്. ഇപ്പോഴിതാ, അറുപത്തിരണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ നിറവിലാണ് അദ്ദേഹം.

മുംബൈയിലായിരുന്നു ആഘോഷങ്ങൾ. ഭാര്യ സുചിത്രയ്‌ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് കേക്ക് മുറിച്ച് മോഹൻലാൽ ജന്മദിനം ആഘോഷമാക്കിയത്. സുഹൃത്തും ബിസിനസുകാരനുമായ സമീർ ഹംസയാണ് വിഡിയോ പങ്കുവെച്ചത്.

പ്രിയപ്പെട്ടവർക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന് ശേഷം മോഹൻലാൽ എറണാകുളത്ത് തന്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ കണ്ടു. നിരാലംബരായ കുട്ടികൾക്കൊപ്പം സംവദിച്ചും പാട്ടുകൾ പാടിയും സൂപ്പർസ്റ്റാർ തന്റെ ജന്മദിനം അവർക്കൊപ്പവും ആഘോഷിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഊരിലെ നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച വിന്റേജ് പ്രോഗ്രാമിന്റെ ഭാഗമായ 20 കുട്ടികളായിരുന്നു സമ്മർ ക്യാമ്പിൽ പങ്കെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ടത്.

Read Also: നൃത്തം മാത്രമല്ല, പാട്ടുമുണ്ട് കയ്യിൽ- അതിമനോഹര ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് ലക്ഷ്മി ഗോപാലസ്വാമി

അതേസമയം, മോഹൻലാലിന്റെ ജന്മദിനത്തിൽ സുഹൃത്തുക്കളുടെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും കുറിപ്പുകളും ആശംസകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ‘നിങ്ങൾ പങ്കുവെച്ച അത്ഭുതകരമായ ആശംസകൾക്കും സന്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി. ഈ ദിവസം നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി ചെയ്ത എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാവരും എന്റെ ജീവിതത്തിൽ ഉണ്ടായതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. നന്ദി’- ആശംസകൾക്ക് അദ്ദേഹം നന്ദി കുറിക്കുന്നു.

Story highlights- mohanlal’s birthday celebration