മികച്ച സ്കോർ നേടി മുംബൈ ഇന്ത്യൻസ്; ശക്തമായി തിരിച്ചടിച്ച് ഗുജറാത്ത്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ മുംബൈ മികച്ച സ്കോറാണ് നേടിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്ത മുംബൈ ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും ഇഷാൻ കിഷന്റെയും മികവിലാണ് ഗുജറാത്തിനെതിരെ മികച്ച വിജയലക്ഷ്യം ഉയർത്തിയത്.
45 റൺസെടുത്ത ഇഷാൻ കിഷനും 43 റൺസെടുത്ത രോഹിത് ശർമയും തകർപ്പൻ പ്രകടനമാണ് ആദ്യ ഓവറുകളിൽ ഗുജറാത്തിനെതിരെ കാഴ്ചവെച്ചത്. ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന നായകൻ രോഹിത്തിന് വലിയ ആശ്വാസമാവുകയാണ് ഇന്നത്തെ ബാറ്റിംഗ് പ്രകടനം. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ 24 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് നേടിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്ത് ശക്തമായി തന്നെ തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനാണ് ഗുജറാത്ത് ശ്രമിക്കുന്നത്.
Read More: ‘അടിക്കുറിപ്പ് ആവശ്യമില്ല’- മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് പി വി സിന്ധു
അതേ സമയം ഇന്നത്തെ മത്സരത്തിൽ മറ്റൊരു അപൂർവ്വ നേട്ടത്തിനും മുംബൈ ബ്രാബോൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.മുംബൈ ഇന്ത്യൻസിനായി 200 സിക്സറുകൾ അടിച്ചെടുത്തിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. വലിയ ആവേശമാണ് മുംബൈ ആരാധകർക്ക് ഈ നേട്ടം നൽകിയത്.
തുടർച്ചയായ തോൽവികളെ തുടർന്ന് വലിയ വിമർശനമാണ് മുംബൈ നേരിട്ടുകൊണ്ടിരുന്നത്. മുംബൈ ബാറ്റർമാരും ബൗളർമാരുമെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി മുംബൈയുടെ സൂപ്പർ താരമായിരുന്ന ഹർദിക് പാണ്ഡ്യ ആദ്യമായി ടീമിനെതിരെ ഇറങ്ങുന്ന മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കളിക്ക്. പാണ്ഡ്യക്കൊപ്പം ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയിൽ വലിയ പ്രതീക്ഷയാണ് ഗുജറാത്തിനുള്ളത്.
Story Highlights: Mumbai indians gets good score against gujarat