ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന നസ്രിയ- രസകരമായ വിഡിയോ

നാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘അണ്ടെ സുന്ദരാനികി’യിലൂടെയാണ് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ലീല തോമസിന്റെ വേഷമാണ് താരം ചെയ്യുന്നത്. നസ്രിയ തന്നെയാണ് തെലുങ്കിലും ഡബ്ബ് ചെയ്യുന്നത്. ഇപ്പോഴിതാ, നസ്രിയ തെലുങ്കിൽ ഡബ്ബ് ചെയ്യുന്നതിന്റെ രസകരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്.
ഡബ്ബിങിനിടയിലെ അബദ്ധങ്ങളും രസകരമായ നിമിഷങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. സുന്ദർ എന്ന യുവാവായി നാനി എത്തുമ്പോൾ ഷീല തോമസായാണ് നസ്രിയ എത്തുന്നത്. ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദു കുടുംബത്തിലെ അംഗമാണ് സുന്ദർ. ക്രിസ്ത്യൻ പെൺകുട്ടിയായ ഷീലയുമായി സുന്ദർ പ്രണയത്തിലാകുന്നതും ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. അതേസമയം, നാനിയെയും നസ്രിയയെയും ‘ഡ്രീം കോംബോ’ എന്ന് വിശേഷിപ്പിച്ചാണ് വിവേക് ആത്രേയ ചിത്രം പ്രഖ്യാപിച്ചത്. ‘ഈ ദീപാവലിക്ക് ഞങ്ങളുടെ തെലുങ്ക് ചലച്ചിത്ര കുടുംബത്തിന് ഒരു പുതിയ അതിഥി ഉണ്ട്, നമുക്ക് നസ്രിയ ഫഹദിനെ സ്വാഗതം ചെയ്യാം’ എന്നാണ് വിവേക് ആത്രേയ അന്ന് കുറിച്ചത്. നാച്ചുറൽ സ്റ്റാർസ് എന്നാണ് ടീസറിൽ ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നതും.
Read Also: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..
അതേസമയം, വിവാഹശേഷം നാലുവർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ നസ്രിയ അടുത്തിടെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.
Story highlights- Nazriya Nazim dubs for Leela Thomas in Telugu