‘ആഞ്ഞു വലിക്കടാ ലൈസാ..’- ഏറ്റുപാടാൻ പാകത്തിൽ ‘അടിത്തട്ട്’ സിനിമയിലെ ഗാനം

May 3, 2022

പോക്കിരി സൈമൺ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജയപാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടീസറിന് പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ലോക തൊഴിലാളിദിനത്തിൽ ഉറപ്പുള്ള തൊഴിലും തൊഴിലിടങ്ങളിലെ സുരക്ഷയും ചൂഷണരഹിത സമൂഹവും സമാധാനലോകവും വിഭാവനം ചെയ്താണ് ‘അടിത്തട്ട് ‘ ലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നസ്സർ അഹമ്മദ് എഴുതി സംഗീതം നൽകി ജാസി ഗിഫ്റ്റ് പാടിയ ഗാനം ഏറ്റുപാടാൻ പാകത്തിലുള്ള താളവുമായാണ് എത്തിയിരിക്കുന്നത്.

കടലും മൽസ്യബന്ധനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഖൈസ് മില്ലനാണ് രചന. ഷൈനും സണ്ണിയും അതിൽ മത്സ്യത്തൊഴിലാളികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഡിഓപി പപ്പിനുവാണ്. നെസർ അഹമ്മദ് സംഗീതം പകരുന്നു. നൗഫാൽ അബ്ദുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. കഥ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തന്നെയാണ് നടക്കുന്നത്.

Read Also: ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ

അതേസമയം, വെള്ളേപ്പം തുടങ്ങി ഷൈൻ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ അന്യഭാഷാ ചിത്രങ്ങളിലും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. വിജയ്‌യെ നായകനാക്കി സൺ പിക്ചേഴ്സ് നിർമിച്ച ബീസ്റ്റ് എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ വേഷമിട്ടിരുന്നു. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയത്.

Story highlights- Official Lyrical Video from ADITHATTU movie