അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസക്കുട്ടൻ; കുട്ടിത്താരത്തിന് ആശംസകളുമായി താരങ്ങൾ

May 10, 2022

കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും ലഭിക്കുന്നത്. ഇപ്പോഴിതാ മാതൃദിനം ആഘോഷിക്കാനെത്തിയ മകൻ ഇസഹാക്കിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ആലുവയിലെ ശ്രീനാരായണഗിരിയിൽ വെച്ചുനടന്ന മാതൃദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. കുറെ സ്നേഹനിധികളായ അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസ്സു എന്ന അടിക്കുറുപ്പോടെയാണ് ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഈ പരുപാടി സംഘടിപ്പിച്ച എല്ലാവർക്കും ആശംസകളും നേരുന്നുണ്ട് താരം.

അതേസമയം സമൂഹമാധ്യമങ്ങളിൽ ഇസഹാക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ചതൊടെ മികച്ച സ്വീകാര്യതയാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇസഹാക്ക് ഇപ്പോഴേ ചീഫ് ഗസ്റ്റ് ആയല്ലോ, അച്ഛനെയും അമ്മയെയും പോലെ തന്നെ മിടുക്കനാണ്- എന്നാണ് ഗായകൻ വിജയ് യേശുദാസ് പങ്കുവെച്ചത്.

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രണയനായകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചാക്കോച്ചൻ ഇപ്പോൾ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ അഭിനയിച്ച് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിക്കഴിഞ്ഞു.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാം പാതിരാ, മോഹൻകുമാർ ഫാൻസ്‌, നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു.

Story highlights: photos of Kunchakko Boban’s son isahak in mothers day