‘എനിക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്..’-ബീസ്റ്റിലെ ഫൈറ്റർ ജെറ്റ് രംഗം പങ്കുവെച്ച് പൈലറ്റ്

May 17, 2022

ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം റിലീസിന് മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന തമിഴ് സിനിമയിൽ റോ ഏജന്റിന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. താരത്തിന്റെ എല്ലാ സിനിമകളും പോലെ ബീസ്റ്റും കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞതായിരുന്നു. ചിത്രത്തിൽ വിജയ് ഒരു യുദ്ധവിമാനം പറത്തുന്നതും ഫൈറ്റ് ചെയ്യുന്നതും വളരെയധികം ശ്രദ്ധനേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ, ഒരു വിരമിച്ച IAF പൈലറ്റ് സിനിമയിലെ ഒരു സംഘട്ടന രംഗത്തിനെക്കുറിച്ചുള്ള തന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ്. വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ ശിവരാമൻ സാജൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വിജയ് ഒരു യുദ്ധവിമാനം പറത്തുന്നതും ചില ഗുണ്ടകൾ നേരേ കൂട്ടിയിടിച്ച് സ്‌ഫോടനം നടത്തുന്നതും കാണാം. “എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്” എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് സാജൻ വിഡിയോ പങ്കുവെച്ചത്.

ഇന്ത്യൻ സിനിമകളിൽ നായകനെ സൂപ്പർഹീറോ ആയി ചിത്രീകരിക്കുന്നത് അസാധാരണമല്ലെങ്കിലും, ബീസ്റ്റിലെ ഫൈറ്റർ ജെറ്റ് രംഗം കാണികളെയും അൽപ്പം അമ്പരപ്പിച്ചു. എന്തായാലും പൈലറ്റിന്റെ ചോദ്യവും വിഡിയോയും വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു.

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

നെൽസൺ സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘ബീസ്റ്റ്’ ഒരു ആക്ഷൻ ത്രില്ലറാണ്. തമിഴ് പതിപ്പിന് പുറമെ തെലുങ്കിലും, മലയാളത്തിലും ഹിന്ദിയിലും ചിത്രം 2022 ഏപ്രിൽ 13ന് റിലീസ് ചെയ്തു. തീവ്രവാദികളോട് ഒറ്റയ്ക്ക് പോരാട്ടം നയിക്കുന്ന നായകനായ വീരരാഘവൻ ആയിട്ടാണ് വിജയ് എത്തുന്നത്. ഹൈദരാബാദിലെ ഈസ്റ്റ് കോസ്റ്റ് മാൾ എന്ന ഷോപ്പിംഗ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതാണ് ഇതിവൃത്തം.

Story highlights- pilot shared a scene from Vijay’s movie Beast