‘അവർക്കെന്നെ ഈ ഇടയായിട്ട് ഒരു നോട്ടമുണ്ടോ എന്ന് സംശയമുണ്ട്.’- ചിരിപടർത്തി അച്ഛനും മകളും; ‘കീടം’ സിനിമയിലെ രംഗം

May 17, 2022

‘ഖോ ഖോ’ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ‘കീടം’. ചിത്രത്തിൽ നായികയായി എത്തുന്നത് രജിഷ വിജയൻ ആണ്. രജിഷ വിജയനും ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവരുടെയും മികച്ച പ്രകടനങ്ങൾ വാഗ്ദാനം ചെയ്യുന്ന ചിത്രം 2022 മെയ് 20 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയിലെ ഒരു രസകരമായ രംഗത്തിന്റെ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

അച്ഛനും മകളും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഈ രംഗത്തിലുള്ളത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ഓരോ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അതേസമയം  ‘പകലും പാതിരാവും’ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രത്തിൽ കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു നടി. ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. കാർത്തിയുടെ നായികയായി സർദാറിൽ വേഷമിടാൻ ഒരുങ്ങുകയാണ് താരം.

Read Also: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും

അതോടൊപ്പം, നടൻ രവി തേജയുടെ നായികയായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നടി രജിഷ വിജയൻ. രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രം തിയേറ്ററിൽ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 17 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. 

Story highlights- rajisha vijayan and sreenivasan keedam movie scene