മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം
മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചി, കേൾക്കുമ്പോൾ ഏറെ വേദനയും ഒപ്പം ഒരൽപ്പം അമ്പരപ്പും തോന്നിയേക്കാം. കാരണം വെറും പതിനേഴ് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയ്ക്ക് എങ്ങനെയാണ് അഞ്ച് കുട്ടികളെ വളർത്താനാകുക. സാമന്ത റോഡ്റിഗസി എന്ന പെൺകുട്ടിയ്ക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോഴാണ് അവളെയും അഞ്ച് സഹോദരങ്ങളെയും ഒറ്റയ്ക്കാക്കി അവരുടെ മാതാപിതാക്കൾ മരണമടയുന്നത്. സാമന്തയുടെ അമ്മ ലിസ സ്മിത്ത് സെർവിക്കൽ ക്യാൻസർ ബാധിച്ചാണ് മരിച്ചത്. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഇവരുടെ പിതാവ് അലക്സാണ്ടർ റോഡ്റിഗസിന് ലിംഫോമ ബാധിച്ചു. ഏറെ ചികിത്സകൾക്ക് ശേഷം അദ്ദേഹവും മരണത്തിന് കീഴങ്ങി.
മാതാപിതാക്കളുടെ മരണശേഷം ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് സാമന്ത റോഡ്റിഗസിയ്ക്ക് മുന്നിലുണ്ടായിരുന്നത്. ബന്ധുക്കളോ ഉറ്റവരോ ഒന്നും കൂടെയില്ലാതിരുന്നതിനാൽ തനിക്ക് താഴെയുള്ള നാല് അനിയത്തിമാരെയും ഒരു അനുജനേയും അകറ്റാതെ ഒന്നിച്ച് തന്നെ നിൽക്കണം എന്നതായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. അതിനാൽ അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകിയും അവരുടെ വസ്ത്രങ്ങൾ അലക്കിയും അവരെ പഠിപ്പിച്ചും അവരുടെ എല്ലാകാര്യങ്ങളും നോക്കിയും സാമന്ത അവരോടൊപ്പം ചേർന്നുനിന്നു. കുട്ടികളുടെ കാര്യങ്ങളും, വീട്ടുജോലികളും നോക്കുന്നതിനിടെയിൽ അവൾ അവളുടെ പഠനവും പാർട്ട് ടൈമായി കൊണ്ടുപോയി.
Read also: അച്ഛന്റെ സെക്കന്റ് ഹാൻഡ് സൈക്കിളും കുഞ്ഞുമോന്റെ ആഹ്ലാദവും- ഹൃദയംതൊട്ട കാഴ്ചകൾക്ക് പിന്നിൽ
ഇതിനിടയിൽ അവൾ ഒരു ഭക്ഷണശാലയിൽ പാർട്ട് ടൈം ജോലിയ്ക്കും പോകുന്നുണ്ട് ഈ പെൺകുട്ടി. തന്റെ കുടുംബത്തെ നോക്കുന്നത് തനിക്ക് ഒട്ടും ഭാരമേറിയ ജോലിയല്ലെന്നാണ് അവൾ പറയുന്നത്. ഒപ്പം തങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ചവളാണ് തങ്ങളുടെ ചേച്ചി എന്നാണ് അവളുടെ സഹോരങ്ങളും പറയുന്നത്. എന്തായാലും ചെറുപ്രായത്തിൽ തന്നെ ഇത്രയധികം ദുരിതങ്ങളും കഠിനാധ്വാനവും ചെയ്യുന്ന ഈ പെൺകരുത്തിന്റെ കഥയറിഞ്ഞതോടെ നിരവധിപ്പേരാണ് സാമന്ത റോഡ്റിഗസിക്ക് അഭിനന്ദങ്ങളുമായി എത്തുന്നത്.
Story highlights: Sister raises five siblings alone after parents’ death