ആറുപേർ ഒറ്റ സ്‌കൂട്ടറിൽ; ആറാമൻ ഇരിക്കുന്നത് അഞ്ചാമന്റെ തോളിൽ- ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ കാഴ്ച

May 23, 2022

റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും അപകടരഹിതമാക്കാനുമായി ആവിഷ്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങൾ. വാഹനങ്ങൾ ഓടിക്കുന്നവരും നിരത്തിലൂടെ നടക്കുന്നവരുമെല്ലാം ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം ആളുകൾ അവഗണിക്കുന്നതും ഇതേ നിയമങ്ങളാണ്.

ഇരുചക്ര വാഹനത്തിന്റെ കാര്യത്തിൽ ഡ്രൈവ് ചെയ്യുന്ന ആളെ കൂടാതെ ഒരാളെ മാത്രമേ ഒപ്പമിരുത്താൻ സാധിക്കു. എന്നാൽ മിക്കപ്പോഴും മൂന്നുപേർ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ നാലുവരെയും ഇത് നീളാറുണ്ട്. പക്ഷെ ആറുപേർ ഒരു ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുക ഏന് പറഞ്ഞാൽ അതെത്രത്തോളം പ്രവർത്തികമാണ് എന്ന് ചിന്തിച്ചുപോകും. എന്നാൽ, ട്രാഫിക് നിയമങ്ങളെ കാറ്റിൽ പറത്തി ഇതാ ഒരു കാഴ്ച്ച ശ്രദ്ധനേടുകയാണ്.

മുംബൈയിൽ ആറ് പേർ സ്കൂട്ടറിൽ സഞ്ചരിക്കുന്നതും അവരിൽ ഒരാൾ അവസാനത്തെ റൈഡറുടെ തോളിൽ ഇരിക്കുന്നതുമായ വിചിത്രമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. കറുത്ത കുർത്ത ധരിച്ച ഒരു ആൺകുട്ടി ഒരു ഒടുവിലിരിക്കുന്ന റൈഡറുടെ തോളിൽ ഇരിക്കുന്നത് കാണാം. വാഹനം ഹോണ്ട ആക്ടിവയാണെന്ന് തോന്നുന്നു. അന്ധേരി വെസ്റ്റിലെ സ്റ്റാർ ബസാറിന് സമീപം കാറിൽ സഞ്ചരിച്ചവരാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

read Also: വിമാനത്താവളത്തിൽ അപ്രതീക്ഷിത നൃത്തവുമായി എയർഹോസ്റ്റസുമാർ; ഒപ്പം ചേർന്ന് നടിയും- വിഡിയോ

ഞായറാഴ്ച ട്വിറ്ററിൽ രമൺദീപ് സിംഗ് ഹോറ എന്ന ഉപയോക്താവ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, എത്രമാത്രം ഉദാസീനതയോടാണ് ഇന്ത്യൻ ഡ്രൈവർമാർ നിരത്തിൽ പെരുമാറുന്നത് എന്ന് കാണിക്കുന്ന ഒരു സിസിടിവി ദൃശ്യം അടുത്തിടെ ശ്രദ്ധനേടിയിരുന്നു. കൃത്യമായി തന്നെ വാഹനങ്ങൾ നിർത്തേണ്ട ചുവന്ന ലൈറ്റ് സിഗ്നൽ ഉണ്ടായിരുന്നിട്ടും ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് വാഹനങ്ങൾ നീങ്ങി കുടുങ്ങിപോകുന്നത് വിഡിയോയിൽ കാണാം.

Story highlights- Six people spotted riding one scooter