തേനും വയമ്പും… മലയാളികളുടെ ഇഷ്ടഗാനവുമായി ശ്രീനന്ദ, നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്ത് പാട്ട് വേദി

May 10, 2022

തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ –(2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…

ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഈ ഗാനത്തെ ഹൃദയം കൊണ്ടാവാം ഓരോ മലയാളികളും ഏറ്റെടുത്തത്. സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത മലയാളികളും ഉണ്ടാവില്ല. കാലമെത്ര കഴിഞ്ഞിട്ടും ശോഭയൊട്ടും ചോരാതെ പാട്ട് പ്രേമികൾ നെഞ്ചേറ്റിയ ഈ സുന്ദരഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് പ്രേക്ഷകരുടെ പ്രിയഗായിക ശ്രീനന്ദ. അതിഗംഭീരമായ ആലാപനം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തതാണ് ഈ കുരുന്ന് ഗായികയെയും. ഇപ്പോഴിതാ മലയാളികളുടെ എക്കാലത്തെയും പ്രിയഗാനവുമായി എത്തുകയാണ് ശ്രീനന്ദ.

നേരത്തെ മലയാളത്തിലെ മറ്റൊരു നിത്യഹരിത ഗാനവുമായി ഈ കുഞ്ഞുമോൾ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ” എന്ന ഗാനമാണ് മുൻപ് ശ്രീനന്ദ പാടി ശ്രദ്ധിക്കപ്പെട്ടത്. ശ്രീനന്ദയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു.

Read also; അത്ഭുതം ഈ ആലാപനമികവ്; മൂന്ന് പേർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് പാടി മിയക്കുട്ടി, കുരുന്നിന്റെ പ്രകടനത്തിൽ അതിശയിച്ച് പാട്ട് വേദി

മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനന്ദ ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ്.

അതേസമയം പ്രായഭേദമന്യേ വലിയ പ്രേക്ഷക സമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ഓരോ എപ്പിസോഡിലും നിരവധി അത്ഭുതങ്ങളാണ് ഈ കുരുന്നുകൾ പ്രേക്ഷകർക്കായി കാത്തുവയ്ക്കുന്നതും. പാട്ടിനൊപ്പം കളിയും ചിരിയും അരങ്ങേറുന്ന ഈ വേദിയിൽ ഇതിനോടകം നിരവധി അനുഗ്രഹീത മുഹൂർത്തങ്ങളും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.

Story highlights: Sreenanda singing Evergreen hit song