‘എന്റെ പ്രിയപ്പെട്ട ഓമനക്കുട്ടി ടീച്ചർക്ക്..’- അധ്യാപികയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസയുമായി കെ എസ് ചിത്ര

May 24, 2022

ഇതിഹാസ പിന്നണി ഗായിക കെ എസ് ചിത്ര എപ്പോഴും തന്റെ വളർച്ചയിൽ ഒപ്പം നിന്നവരെ ചേർത്തുനിർത്തുന്ന വ്യക്തിയാണ്. പ്രശസ്തിയും വിജയകരമായ കരിയറും ഉണ്ടായിരുന്നിട്ടും എളിമയോടെ തുടരാൻ കഴിഞ്ഞതാണ് കെ എസ് നിന്നും എന്നും വേറിട്ടുനിർത്തുന്നത്. ഇപ്പോഴിതാ, തന്റെ അധ്യാപികയും കർണാട്ടിക് ഗായികയുമായ കെ ഓമനക്കുട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ് കെ എസ് ചിത്ര. ഹൃദ്യമായൊരു കുറിപ്പാണ് ചിത്ര പങ്കുവെച്ചിരിക്കുന്നത്.

കെഎസ് ചിത്ര തന്റെ ടീച്ചർക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിക്കുന്നതിങ്ങനെ; ‘എല്ലാവരുടെയും ജീവിതത്തിലും ഒരു അധ്യാപികയുണ്ട്, അവരുടെ ഉപദേശവും ജ്ഞാനവും പാഠങ്ങളും എല്ലാകാലത്തും നിങ്ങളുടെ മനസിൽ കൊത്തിവച്ചിരിക്കുന്നുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഇത് ടീച്ചറാണ്. അങ്ങയിൽ നിന്ന് എനിക്ക് പ്രചോദനവും ഉത്സാഹവും പ്രോത്സാഹനവും ലഭിച്ചു. നിങ്ങളെപ്പോലുള്ള ഒരു അധ്യാപികയിൽ നിന്ന് പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ജീവിതം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് നൽകട്ടെ. എന്റെ പ്രിയപ്പെട്ട ഓമനക്കുട്ടി ടീച്ചർക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു.’

കെ.എസ്.ചിത്ര, ബി. അരുന്ധതി, കെ.എസ്. ഹരിശങ്കർ, മഞ്ജരി, കെ.എസ്. തുടങ്ങിയ പ്രശസ്തരായ ഗായികമാരുടെ അധ്യാപികയായിരുന്നു കെ ഓമനക്കുട്ടി. അന്തരിച്ച മുതിർന്ന സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ ജ്യേഷ്ഠനായിരുന്നു, ഗായകൻ എം ജി ശ്രീകുമാർ ഇളയ സഹോദരനാണ്.

READ ALSO: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

അതേസമയം, നാല് പതിറ്റാണ്ടിലേറെയായി തന്റെ മാന്ത്രിക ശബ്ദം കൊണ്ട് സാന്നിധ്യമായി മാറിയ ഗായികയാണ് കെ എസ് ചിത്ര. സംഗീതരംഗത്ത് കെ എസ് ചിത്രയെ ചുറ്റിപ്പറ്റി പണ്ടുമുതൽ നിലനിൽക്കുന്ന ഒരു തമാശയുണ്ട് ‘നരസിംഹറാവുവിനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, അതുപോലെ ചിത്രയുടെ ചിരി നിർത്താനും നിങ്ങൾക്ക് കഴിയില്ല’- അത്രക്ക് പ്രസന്നമായ മുഖവും നിറചിരിയുമായി മാത്രമേ കെ എസ് ചിത്രയെ സംഗീതാസ്വാദകർക്ക് ഓർമ്മിക്കാൻ സാധിക്കു.

Story highlights- KS Chithra sends birthday wishes to her teacher K Omanakutty