കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പഞ്ചസാര മലകൾ- വിശദീകരണവുമായി ശാസ്ത്രലോകം…

May 26, 2022

പ്രകൃതി ദിവസവും വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും മനുഷ്യന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള മാറ്റങ്ങളും പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രകൃതി ഒരുക്കിയ ഒന്നാണ് സമൂഹമാധ്യമങ്ങളെ അടക്കം അമ്പരപ്പിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ വമ്പൻ പഞ്ചസാര മലകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി സമുദ്രങ്ങളിലെ ചില പ്രത്യേക മേഖലകളിൽ ഇത്തരത്തിലുള്ള വലിയ ഷുഗർ നിക്ഷേപങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജിയിലെ ഗവേഷകരാണ് ഈ വലിയ കണ്ടെത്തലിന് പിന്നിൽ. അതേസമയം ആഴക്കടലിൽ പുൽമേടുകൾക്ക് കീഴിലുള്ള മണ്ണിലാണ് ഇത്തരത്തിൽ വലിയ അളവിലുള്ള ഷുഗർ ശേഖരം കണ്ടെത്തിയത്. സൂക്രോസിന്റെ രൂപത്തിലായി ഏകദേശം 13 ലക്ഷം ടണ്ണോളം ഷുഗർ ഇവിടെ ഉണ്ടാകും എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

അതേസമയം കടൽ മലിനമാകുന്നതനുസരിച്ച് ഏറ്റവും വലിയ തോതിൽ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് സീ ഗ്രാസ് അഥവാ കടൽപ്പുല്ലുകൾ. സീ ഗ്രാസ് അന്തരീക്ഷത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബണിനെ ആഗീരണം ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. കടലിലെ ഈ പുല്ലുകൾ കാണപ്പെടുന്ന മേഖല മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഷുഗർ നിക്ഷേപം വലിയ തോതിൽ കൂടുതലുള്ള പ്രദേശമാണ് എന്നാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്.

Read also: മത്സ്യത്തെ പിടികൂടാനെത്തിയവരെ ഞെട്ടിച്ച് വലയിൽ കുടുങ്ങിയത് 621 കിലോ ഭാരമുള്ള കൂറ്റൻ മത്സ്യം

അതേസമയം കടലിലെ ഈ പുല്ലുകൾ പ്രകാശസംപ്രേക്ഷണ സമയത്താണ് ഈ ഷുഗർ നിർമ്മിക്കുന്നത്. കടൽപ്പുല്ലുകളുടെ വളർച്ചയ്ക്കും ജൈവിക പ്രവർത്തനങ്ങൾക്കുമായാണ് ഈ ഷുഗർ ഉപയോഗിക്കുന്നത്. ബാക്കിയുള്ള ഷുഗർ ഇവ കീഴ്‌ഭാഗത്തെ മണ്ണിലേക്ക് നിക്ഷേപിക്കുകയാണ് പതിവ്. മണ്ണിൽ ഇത്തരത്തിൽ നിക്ഷേപിക്കപ്പെടുന്ന ഷുഗർ കടൽപ്പുല്ലുകളുടെ പ്രജനനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഈ കടൽപ്പുല്ലുകൾ.

Story highlights; Sugar deposits found under sea level