കാഴ്ചയിൽ അതിസുന്ദരി പക്ഷെ കയറിച്ചെല്ലാൻ അത്ര എളുപ്പമല്ല; വിലക്കപ്പെട്ട ഗ്രാമത്തിന്റെ പ്രത്യേകതകൾ
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. പ്രകൃതിയിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ തേടി പോകുന്നവരും നിരവധിയാണ്. ഇപ്പോഴിതാ ഏറെ പ്രത്യേകതകൾ ഉള്ള പ്രകൃതിയിലെ ഒരു മനോഹരമായ ഇടമാണ് നിഹാവു. കാഴ്ചയിൽ അതിസുന്ദരി ആണെങ്കിലും പുറമെ നിന്നുള്ളവർക്ക് അങ്ങോട്ടേക്ക് പ്രവേശനമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിലക്കപ്പെട്ട ദ്വീപ് എന്ന് കൂടി വിളിപ്പേരുള്ള ഇവിടെ ഇന്നും ഇന്റർനെറ്റോ, വൈദ്യുതിയോ, റോഡോ, റെസ്റ്റോറന്റോ ഒന്നുമില്ല.
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ ഇടത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. പണ്ട് രാജ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ദ്വീപ് പിന്നീട് റോബിൻസൺ കുടുംബത്തിന് നൽകിയപ്പോൾ ഈ ദ്വീപ് സമൂഹത്തെ ബാഹ്യ സ്വാധീനത്തിൽ നിന്നും രക്ഷിക്കണമെന്ന് രാജാവ് പറഞ്ഞിരുന്നു. അന്ന് രാജാവിന് നൽകിയ ഈ വാക്കിന്റെ അടിസ്ഥാനത്തിലാണത്രേ ഇന്നും പുറത്ത് നിന്നുള്ളവരെ ഈ ദ്വീപിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഈ ദ്വീപിനെക്കുറിച്ചുള്ള വിശ്വാസം.
ഇവിടുത്തെ ജനങ്ങൾ ഇപ്പോഴും മത്സ്യബന്ധനം നടത്തിയും വേട്ടയാടിയുമാണ് ജീവിക്കുന്നത്. സ്കൂളുകൾ പോലുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും വൈദ്യുതിയും മറ്റും കടന്നുചെല്ലാത്തതിനാൽ സൗരോർജത്തിലാണ് ഇവിടെ സ്കൂളുകളും മറ്റും പ്രവർത്തിക്കുന്നത്.
Read also: 30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ
അതേസമയം നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ പ്രദേശത്ത് എത്രപേരാണ് ഇപ്പോൾ താമസിക്കുന്നത് എന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇല്ല. ഇവിടെ നിന്നും നിരവധിപ്പേർ മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി പോയിട്ടുണ്ട്. സാധാരണക്കാർക്ക് എളുപ്പത്തിൽ കയറിച്ചെല്ലാൻ പറ്റാത്ത ഒരിടമാണ് ഈ ദ്വീപ്. അതേസമയം ഈ ദ്വീപ് ഉടമസ്ഥരായ റോബിൻസൺ കുടുംബത്തിന്റെ അതിഥികളായി ഇവിടേക്ക് പോകാൻ കഴിയും. അതിന് പുറമെ ചാർട്ടേഡ് ഹെലികോപ്റ്ററിൽ ഈ ദ്വീപിന്റെ മുഴുവൻ ആകാശ കാഴ്ചകൾ കണ്ടാസ്വദിക്കാനുനും കഴിയും.
Story highlights: The Story Behind Forbidden Island