ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ
പലതരത്തിൽ കണ്ണിനെ കുഴപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഒറ്റനോട്ടത്തിൽ ആശങ്ക സമ്മാനിക്കുന്ന ഈ ചിത്രങ്ങൾ സൃഷ്ടിക്കപെടുന്നതാണ് അധികവും. എന്നാൽ അങ്ങനെയല്ലാതെ സ്വന്തം കണ്ണുകൾ പോലും നമ്മളെ കബളിപ്പിക്കുന്ന അവസരങ്ങളുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഒരു ചെറിയ ടണലിനുള്ളിലെ വിഡിയോയാണ് ഇത്. തുരങ്കത്തിന്റെ നടുവിൽ ഒരു ഭാഗത്തായി വലിയൊരു കുഴി കാണാം. എന്നാൽ ഇത് ഒരു കുഴിയാണോ അതോ ഒപ്റ്റിക്കൽ മിഥ്യയാണോ? വരുന്ന വാഹനങ്ങളെല്ലാം ഇതൊരു കുഴിയാണെന്ന ധാരണയിൽ പരിഭ്രാന്തരാകുന്നുണ്ട്.
Bruh.. LMFAOOOOOOOOO! pic.twitter.com/wZ6UbO0EZp
— Hija De La Gran Puta. (@modamsshe) May 3, 2022
റോഡിന്റെ വിചിത്രത ആദ്യം കണ്ടത് തുരങ്കത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ഡ്രൈവറാണ്. ഈ കുഴിക്ക് സമീപം വാഹനം ഒന്ന് നിർത്തിയിട്ട് മറ്റു വാഹനങ്ങൾ കടന്നുപോകുന്നത് കാണാം. ഈ സമയത്താണ് വിഡിയോ റെക്കോർഡ് ചെയ്യുന്നയാൾ മനസ്സിലാക്കുന്നത് റോഡിൽ വെള്ളമാണ്, അത് കുഴി പോലെ തോന്നിക്കുന്നതാണ് എന്ന്. വെള്ളം കെട്ടികിടക്കുന്നതിന്റെ അരികുകൾ തികച്ചും വളഞ്ഞതാണ്, അത് റോഡിലെ ഒരു യഥാർത്ഥ കുഴിയുടെ ഒപ്റ്റിക്കൽ മിഥ്യ സൃഷ്ടിക്കുന്നു.
Read Also: കടുത്തചൂടിൽ വലയുന്ന വഴിയോരക്കച്ചവടക്കാർക്ക് കുപ്പിയിൽ വെള്ളം നൽകുന്ന കൊച്ചുകുട്ടി- ഹൃദ്യമായൊരു കാഴ്ച
വിഡിയോകണ്ട ആളുകളും ആശയക്കുഴപ്പത്തിലായി. ഇത് യഥാർത്ഥത്തിൽ ഒരു വളവിലെ ഒരു യഥാർത്ഥ കുഴി പോലെയാണെന്ന് പലരും കമന്റ്റ് ചെയ്തു.അന്തരീക്ഷ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് ഇതെന്ന് പറയാം. പ്രത്യേകിച്ച് മരുഭൂമിയിലോ ചൂടുള്ള റോഡിലോ വെള്ളത്തിന്റെ അംശം പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെ കണ്ണിനെ കുഴപ്പിക്കും.
Story highlights- tunnel optical illusion