ഏറ്റവും വലിയ ത്യാഗത്തിന്റെ ചിത്രം- സോഷ്യൽ മീഡിയയിൽ നൊമ്പരമായ അമ്മയുടെ ഫോട്ടോയ്ക്ക് പിന്നിൽ

May 11, 2022

ചില ചിത്രങ്ങൾക്ക് ക്യാപ്‌ഷനുകൾ ആവശ്യമില്ല. വാക്കുകൾ ഇല്ലാതെ തന്നെ അവ വലിയ സന്ദേശങ്ങൾ നൽകാറുണ്ട്, അത്തരത്തിൽ അടിക്കുറുപ്പിന്റെ ആവശ്യമില്ലതെന്നെ സോഷ്യൽ ഇടങ്ങളിൽ നൊമ്പരമായി മാറിയ ഒരു ചിത്രമുണ്ട് ഗേറ്റിനരികിൽ നിൽക്കുന്ന ഒരമ്മയുടെ ചിത്രങ്ങൾ. മാതൃദിനത്തിൽ ലെഫ്‌റ്റനന്റ് ജനറൽ സതീഷ് ദുവ പങ്കുവെച്ച ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നലുമുണ്ട് കാരണങ്ങൾ.

അടഞ്ഞുകിടക്കുന്ന ഗേറ്റിന് പിന്നിൽ കണ്ണീർതുടച്ചുകൊണ്ട് നിൽക്കുന്ന അമ്മയാണ് ചിത്രത്തിലുള്ളത്. എന്നാൽ ഈ ചിത്രം യഥാർത്ഥത്തിൽ പട്ടാളക്കാരനായ ഒരു മകനെ യാത്രയാകുന്ന അമ്മയുടെ ദൃശ്യങ്ങളാണ്. നിരവധി ഹൃദയഭേദകമായ കമന്റുകൾ ലഭിച്ച ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് മുൻ സൈനികനായ സതീഷ് ദുവയാണ്. “മുപ്പത് വർഷങ്ങൾക്ക് മുൻപാണ് തനിക്ക് അമ്മയെ നഷ്ടമായത്. എല്ലാ സൈനികരുടെയും അമ്മയുടെ പ്രതിരൂപമായാണ് ഞാൻ ഈ അമ്മയെ ഇപ്പോൾ കാണുന്നത്. ആ അമ്മയിൽ ഞാൻ രാജ്യത്തെ കാണുന്നു. അമ്മയ്ക്ക് ബിഗ് സല്യൂട്ട്’- എന്ന കുറിപ്പോടെയാണ് സതീഷ് ദുവ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read also: ഭാര്യയുടെ മരണശേഷം ഗർഭിണിയായ മകൾക്ക് അമ്മയായി മാറിയ ഒരു അച്ഛൻ- ഉള്ളുതൊട്ട് ഒരു പരിപാലനത്തിന്റെ കഥ

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രം ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഒരിറ്റ് കണ്ണുനീരോടെയല്ലാതെ ഈ ചിത്രം കാണാൻ കഴിയില്ല, മക്കളെ രാജ്യത്തിന് സമർപ്പിച്ച എല്ലാ അമ്മമാർക്കും വലിയ നന്ദി തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്നാണ് ഈ ചിത്രം തുടങ്ങി ഈ ചിത്രത്തിന് മികച്ച നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം മാർച്ച് എട്ട് മാതൃദിനത്തിലാണ് മുൻ സൈനികൻ സതീഷ് ദുവ ഈ ചിത്രം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്.

Story highlights: viral pic of a mother bidding farewell to her soldier son