യുവാവിനൊപ്പം ജോഗിങ്ങിന് ഇറങ്ങിയ അണ്ണാൻകൂട്ടം; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ദൃശ്യങ്ങൾ

May 25, 2022

മനുഷ്യനുമായി ചങ്ങാത്തം കൂടാറുണ്ട് പല പക്ഷികളും മൃഗങ്ങളും. നായകളും പൂച്ചകളുമായി കൂടുതലായും മനുഷ്യരുടെ സുഹൃത്തുക്കൾ. എന്നാൽ അണ്ണാൻകുഞ്ഞുങ്ങളും മനുഷ്യനുമായി ഇണങ്ങാറുള്ളവയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു യുവാവിന്റെ കുറച്ചധികം അണ്ണാൻ സുഹൃത്തുക്കളുമായുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജോഗിങ്ങിന് എത്തിയ യുവാവിന്റെ പുറകെ ഓടുന്ന അണ്ണാൻ കുഞ്ഞുങ്ങളെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഒന്നും രണ്ടുമല്ല കുറെയധികം അണ്ണാൻ കുഞ്ഞുങ്ങളാണ് അദ്ദേഹത്തെ കണ്ടയുടൻ പുറകെ ഓടിവരുന്നത്. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി കാഴ്‌ചക്കരെയും നേടിക്കഴിഞ്ഞു ഈ ദൃശ്യങ്ങൾ.

സാധാരണയായി നായകളാണ് ഇത്തരത്തിൽ മനുഷ്യരോടൊപ്പം ജോഗിങ്ങിന് എത്താറുള്ളത്. അതുകൊണ്ടുതന്നെ രാവിലെ ജോഗിങ്ങിനായി എത്തിയ യുവാവിനൊപ്പം ഓടുന്ന അണ്ണാൻ കൂട്ടങ്ങളുടെ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ ഇതിന്റെ കാരണങ്ങൾ തിരഞ്ഞ് നിരവധി ആളുകളും എത്തി. അണ്ണാനുകൾ നിരവധിയുള്ള സ്ഥലത്തുകൂടെ ഓടുന്ന യുവാവ് അവയ്ക്ക് നട്സുകൾ ഇട്ട് നല്കുന്നുണ്ടത്രേ. ഇതോടെയാണ് അദ്ദേഹത്തിന്റെ പിന്നാലെ അണ്ണാനുകൾ കൂട്ടത്തോടെ ഓടിയെത്തിയത്.

യുവാവിന്റെ കൈയിൽ നിന്നും ഭക്ഷണം കിട്ടാനായി പിന്നാലെ ഓടുന്ന അണ്ണാൻ കൂട്ടത്തിന്റെ വിഡിയോ അലിസൺ ക്യാമറോൺ എന്നയാൾ പകർത്തി സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു ഈ ദൃശ്യങ്ങൾ. ഈ പാർക്കിൽ അണ്ണാൻ കൂട്ടത്തിന്റെ ഇത്തരത്തിലുള്ള നിരവധി രസകാഴ്ചകൾ സ്ഥിരം കാഴ്ചയാണ് എന്നാണ് ഈ വിഡിയോ പങ്കുവെച്ചവർ പറയുന്നത്.

Read also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

പാർക്കിൽ എത്തുന്ന സ്ഥിരം സന്ദർശകരുമായി ഇവ ചങ്ങാത്തം കൂടാറുണ്ട്. ആളുകൾക്ക് ഇവ യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറില്ല, പകരം ഇവിടെത്തുന്നവർക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ് ഈ അണ്ണാൻകുഞ്ഞുങ്ങൾ.

Story highlights: viral video shows man jogging with squirrels