‘യാതൊന്നും പറയാതെ..’-ഈണത്തിൽ പാടി അഹാന കൃഷ്ണ

June 14, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന പാട്ടും നൃത്തവുമായി എപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ആലാപനത്തിലൂടെ വിസ്മയിപ്പിക്കുകയാണ് നടി. വാശി എന്ന ചിത്രത്തിലെ ഗാനമാണ് അതിമനോഹരമായി അഹാന ആലപിക്കുന്നത്.

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Read Also: അസാധ്യ ആലാപനവും രസകരമായ മുഖഭാവങ്ങളുമായി ഒരു കുഞ്ഞു ഗായിക- സോഷ്യൽ ഇടങ്ങളിൽ തരംഗമായ പാട്ട്

സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്ന ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ബീസ്റ്റിലെ അറബിക് ഗാനത്തിനും നടി ചുവടുവെച്ചിരുന്നു.

Story highlights-  ahaana singing vashi movie song