നടൻ വിശാഖ് നായർ വിവാഹിതനായി; ചിത്രങ്ങൾ

June 9, 2022

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രതാരം വിശാഖ് നായർ വിവാഹിതനായി. ജനപ്രിയ നായർ ആണ് വധു.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബെംഗളൂരുവിൽ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

അതേസമയം ആനന്ദം എന്ന ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വിശാഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നി ചിത്രങ്ങളിലും അഭിയിച്ച വിശാഖ് അവസാനമായി അഭിനയിച്ചത് പ്രണവ് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലാണ്. ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്.

Read also: നിയയും നിമയും സ്കൂളിലേക്ക്- മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഷിൽന ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ യാത്രയുടെ ഉത്തരം…

 ഗണേശ് രാജ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിശാഖ് നായർ അഭിനയിച്ച ആനന്ദം. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ. അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോളജ് കാലഘട്ടത്തിന്റെ മനോഹാരിത പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: Anandam fame Vishak Nair marriage