ഇത് വളർച്ചയുടെയും മാറ്റത്തിന്റെയും സ്നേഹത്തിന്റെയും സീസൺ- ‘ആനന്ദം’ സംവിധായകന്റെ ‘പൂക്കാലം’ ഒരുങ്ങുന്നു; കൗതുകമുണർത്തി പോസ്റ്റർ

June 17, 2022

കോളജ് വിദ്യാർത്ഥികളുടെ സ്നേഹവും സൗഹൃദവും പറഞ്ഞുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ആനന്ദം. ഒരു കൂട്ടം യുവതാരങ്ങളുമായി ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച സ്വീകാര്യതയും നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പൂക്കാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ കൗതുകം നിറച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്.

വൃദ്ധരായ രണ്ട് മാതാപിതാക്കൾ കട്ടിലുകളിൽ കിടക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. അതേസമയം ഏറെ കൗതുകം നിറച്ചുകൊണ്ടുള്ള പോസ്റ്റർ മലയാളത്തിന്റെ പ്രിയതാരങ്ങളും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘വളർച്ചയുടെയും മാറ്റത്തിന്റെയും സ്നേഹത്തിന്റെയും സീസൺ’ എന്ന അടിക്കുറുപ്പോടെയാണ് സംവിധായകൻ ഈ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, കെ പി എ സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുരിയൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിവരാണ്.

Read also: പ്രിയ പത്നിക്കായ് ഹൃദയത്തിൻ മധുപാത്രം തുറന്ന് എംജെ; പാട്ടുവേദിയിലെ മനോഹര നിമിഷം…

ഗണേശ് രാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആനന്ദം 2016-ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധായകൻ ഗണേശ് രാജ് തന്നെയാണ്. അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി, റോഷൻ മാത്യു, അനാർക്കലി മരിക്കാർ, വിശാഖ് നായർ എന്നീ പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിച്ചതും ഈ ചിത്രത്തിലൂടെയാണ്. കോളജ് കാലഘട്ടത്തിന്റെ മനോഹാരിത പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: anandham director next film pookkalam first look goes trending