പ്രിയ പത്നിക്കായ് ഹൃദയത്തിൻ മധുപാത്രം തുറന്ന് എംജെ; പാട്ടുവേദിയിലെ മനോഹര നിമിഷം…

June 17, 2022

കുരുന്നുകളുടെ സംഗീതവും കളിയും ചിരിയും മുഴങ്ങികേൾക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. സംഗീതത്തിന്റെ മന്ത്രികതയ്‌ക്കൊപ്പം സ്നേഹവും സന്തോഷവും പങ്കുവയ്ക്കപ്പെടുന്ന ഈ വേദിയിൽ ചിലപ്പോഴൊക്കെ അസുലഭമായ മുഹൂർത്തങ്ങളും പിറവികൊള്ളാറുണ്ട്. അത്തരത്തിൽ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് വീണ്ടും ഈ പാട്ട് വേദി. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളിൽ ഒരാളും മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനുമായ എം ജയചന്ദ്രന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പ്രിയ പത്നിക്കും ഫ്‌ളവേഴ്‌സ് ഫാമിലിക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചപ്പോൾ അദ്ദേഹം പാടിയ പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

കുരുന്നുപാട്ടുകാർ പാട്ടുകൾ പാടി അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായത് എം ജൗയചന്ദ്രന്റെ പ്രിയതമയുടെ ആശംസയാണ്. വേദിയിലേക്ക് എത്തിയില്ലെങ്കിലും വിഡിയോ കോളിലൂടെയാണ് ഭാര്യ പ്രിയ അദ്ദേഹത്തിന് മുൻപിലെത്തിയത്. ഭാര്യയുടെ സ്‌നേഹത്തിനും ടോപ് സിംഗർ വേദിയുടെ സ്നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം മനോഹരമായ ഒരു ഗാനവും പാടികൊണ്ടാണ് വേദിയുടെ ഹൃദയം കവർന്നത്. ‘ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ..’ എന്ന ഗാനമാണ് അദ്ദേഹം വേദിയിൽ ആലപിക്കുന്നത്.

Read also: കാലുകൾ നഷ്ടമായി വീൽചെയറിൽ കൊടുമുടി കീഴടക്കി യുവാവ്- പ്രചോദനമായ ജീവിതം

സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയ ഒരുപിടി സുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. എം ജെയുടെ പാട്ടുകൾ കേൾക്കാത്ത പാട്ട് പ്രേമികൾ ഉണ്ടാവില്ല. സംഗീത സംവിധായകനായും പിന്നണിഗായകനായും പാട്ടിനോട് ചേർന്ന് നിൽക്കുന്ന എംജെ മലയാളികളുടെ ഇഷ്ടപരിപാടി ഫ്ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ജഡ്ജ് കൂടിയാണ്. സിനിമയിലെന്ന പോലെ ടെലിവിഷൻ രംഗത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ജയചന്ദ്രൻ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെവേഗം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

Story highlights: MJ sings most favorite song for his wife