നാനിക്കൊപ്പം നൃത്തവുമായി നസ്രിയ; വിഡിയോ

June 7, 2022

വിവാഹശേഷം നാലുവർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ നസ്രിയ അടുത്തിടെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. രണ്ടാം വരവിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.  ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രൊമോ സോംഗ് ആണ് എത്തിയത്. ഇരുവരും ചേർന്നുള്ള നൃത്തമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയായി എത്തുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

നടി നസ്രിയ ഫഹദ് ഒരു ഫോട്ടോഗ്രാഫറായാണ് അഭിനയിക്കുന്നത്. ഒരു കോമഡി സിനിമയായിരിക്കും ഇത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിവേക് ​​സാഗർ ആണ്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് രവിതേജ ഗിരിജലയുമാണ്. ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

നാനിയുടെ 28-ാമത്തെ ചിത്രമാണ് ‘അണ്ടെ സുന്ദരാനികി’ . ബ്രോച്ചേവരേവരൂർ, മെന്റൽ മതിലോ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയുടെ മൂന്നാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.

Story highlights- ande sundaraniki promo song