‘നീ മറന്നോ പോയൊരു നാൾ…’- തട്ടത്തിൽ ചേലിൽ അനുശ്രീ

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. റിയാലിറ്റി ഷോ വേദിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ അനുശ്രീ നായികാവേഷം എന്ന ലേബലിൽ ഒതുങ്ങിനിൽക്കാറില്ല. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് നടി. ഏറ്റവുമൊടുവിൽ ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് വേഷമിട്ടത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ അനുശ്രീ ഇപ്പോഴിതാ, ഹൃദ്യമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ‘നീ മറന്നോ പോയൊരു നാൾ…’ എന്ന പാട്ടിനൊപ്പം ചുവടുകളുമായാണ് അനുശ്രീ എത്തിയത്. തട്ടത്തിൽ ചേലിലാണ് നടി എത്തുന്നത്.
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു.
മിനിസ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി.
Read Also: ‘ജുംകാ ബറേലി വാല..’; ക്ലാസ് മുറിയിൽ നൃത്തവുമായി അധ്യാപികയും വിദ്യാർത്ഥിനികളും- ഹൃദ്യമായ കാഴ്ച
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്.
Story highlights- anusree shares dance video