‘ജുംകാ ബറേലി വാല..’; ക്ലാസ് മുറിയിൽ നൃത്തവുമായി അധ്യാപികയും വിദ്യാർത്ഥിനികളും- ഹൃദ്യമായ കാഴ്ച

June 19, 2022

ക്ലാസ്സ്മുറികൾ പഠനത്തിനായി മാത്രമല്ല, വിനോദത്തിനും സമയം കണ്ടെത്താനുള്ള ഇടമാണ്. അങ്ങനെ വിദ്യാർത്ഥികളുമായി അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിന്റെ ഉദാഹരണം. ഇപ്പോഴിതാ, അങ്ങനെയൊരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒഴിവുസമയത്ത് അധ്യാപിക വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവയ്ക്കുകയാണ്.

ജുംകാ ബറേലി വാല എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പിലാണ് അധ്യാപികയും തന്റെ വിദ്യാർത്ഥികളും ചേർന്ന് ചുവടുവയ്ക്കുന്നത്. ഡിയോ വളരെ ഗംഭീരമാണ് ഇവരുടെ നൃത്തം. സ്കൂൾ അധ്യാപകനായ മനു ഗുലാത്തിയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരുള്ള വൈറലായ വിഡിയോയിൽ, അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ചുവടുകൾ മനോഹരമാക്കുന്നത് കാണാം. ഗാനത്തിനൊപ്പമുള്ള അവരുടെ നൃത്തച്ചുവടുകൾ അതിശയിപ്പിക്കുന്നതാണ്. സമ്മർ ക്യാമ്പിന്റെ അവസാന ദിവസം ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ചാണ് വിഡിയോ പകർത്തിയത്.

‘സമ്മർ ക്യാമ്പിന്റെ അവസാന ദിനത്തിൽ ഞങ്ങളുടെ അപൂർണ്ണമായ നൃത്തം… സന്തോഷത്തിന്റെയും ഒരുമയുടെയും ചില മികച്ച നിമിഷങ്ങളിലേക്ക് നയിക്കുന്നു,’ മനു ഗുലാത്തി ഈ അടിക്കുറിപ്പോടെ വിഡിയോ പങ്കിട്ടു.

ഡൽഹിയിലെ ഒരു സർക്കാർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മനു ഗുലാത്തി, ചില ഗംഭീര നൃത്ത ചുവടുകൾകൊണ്ട് തന്റെ ക്ലാസ്സിനെ ഉജ്ജ്വലമാക്കുന്ന വിഡിയോമുൻപും ശ്രദ്ധ നേടിയിരുന്നു.

Read also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ അധ്യാപകരുടെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് സ്‌കൂൾ. അവിടെ നിന്നുള്ള പാഠങ്ങളാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നതും. പലർക്കും സ്‌കൂളിൽ ഒരു പ്രിയ അധ്യാപകനോ അധ്യാപികയെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു നല്ല അധ്യാപകന്റെ സാന്നിധ്യം ജീവിതത്തിൽ വളരെ പ്രധാനമാണ്.

Story highlights- Teacher and students dance